700 രൂപക്ക് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്; ടെക് ലോകത്ത് തരംഗമാവാൻ ജിയോ
text_fieldsമുംബൈ: ടെക് ലോകത്തിൻെറ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിലയൻസ് ജിയോ ഫൈബർ ഇൻറർനെറ്റ് സേവനം അവത രിപ്പിച്ചു. റിലയൻസിൻെറ 42ാമത് ഓഹരി ഉടമകളുടെ യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ജിയോ ഫൈബറിൻെറ പ്രഖ്യാപനം നടത്തിയത്. . സെപ്തംബർ അഞ്ച് മുതലായിരിക്കും ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുക.
100 എം.ബി.പി.എസ് മുതൽ 1 ജി.ബി.പി.എസ് വരെയായിരുക്കും ജിയോ ഫൈബർ ഇൻറർനെറ്റിൻെറ വേഗത. പ്രതിമാസം 700 രൂപ മുതൽ 10000 രൂപ വരെയായിരിക്കും നിരക്ക്. ജിയോ ബ്രാഡ്ബാൻഡ് ഉപഭോക്താകൾക്ക് വോയ്സ് കോളുകൾ പൂർണമായും സൗജന്യമായിരിക്കും. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ബ്രോഡ് ബാൻഡ് സേവനം നൽകുന്ന കമ്പനി റിലയൻസായിരിക്കുമെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടു.
അൾട്രാ എച്ച്.ഡി വിനോദം, വീഡിയോ കോൺഫറൻസിങ്, ഓൺലൈൻ ഗെയിമിങ്, വിർച്വൽ അസിസ്റ്റ്, വോയ്സ് അസിസ്റ്റ്, ഹോം സെക്യൂരിറ്റി തുടങ്ങി നിരവധി സേവനങ്ങൾ ജിയോ ബ്രോഡ്ബാൻഡിനൊപ്പം ലഭ്യമാകും. ഇതിനൊപ്പം റിലയൻസ് ടെലിവിഷൻ സേവനങ്ങളും നൽകും. ഡെൻ, ഹാത്ത് വേ ഇൻ പോലുള്ള മുൻനിര കേബിൾ ഓപ്പറേറ്റർമാരുമായി സഹകരിച്ചാവും റിലയൻസ് കേബിൾ സേവനം ഉപഭോക്താകളിലെത്തിക്കുക. ഇതിനൊപ്പം ജിയോ ഫോർ എവർ എന്നൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 4 കെ ടി.വി അല്ലെങ്കിൽ ഹോം പി.സി എന്നിവക്കൊപ്പം 4 കെ സെറ്റ് ടോപ് ബോക്സും സൗജന്യമായി നൽകുന്നതാണ് പദ്ധതി.
സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ ജിയോ ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്ക് വീട്ടിൽ ലഭ്യമാക്കുന്ന സേവനം 2020 പകുതിയോടെ ആരംഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.