20 കോടി ജി.ബിയിൽ നിന്ന് 150 കോടി ജി.ബിയിലേക്ക് ; ഇത് ജിയോ മാജിക്
text_fieldsന്യൂഡൽഹി: ഒരു വർഷം മുമ്പ് ഇന്ത്യയിലെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം വെറും 20 കോടി ജി.ബിയായിരുന്നു. ഇന്ന് പ്രതിമാസം ഇന്ത്യക്കാർ ഉപയോഗിക്കുന്നത് 150 കോടി ജി.ബി ഡാറ്റയാണ്. കഴിഞ്ഞ സെപ്തംബറിൽ പ്രവർത്തനമാരംഭിച്ച ജിയോയാണ് ഇന്ത്യക്കാരെൻറ റെക്കോർഡ് ഡാറ്റ ഉപയോഗിത്തിന് പിന്നിൽ. സേവനം ആരംഭിച്ച് ഒരു വർഷത്തിനകം നിരവധി റെക്കോർഡുകളാണ് ഇന്ത്യൻ ടെലികോം മേഖലയിൽ ജിയോ സ്ഥാപിച്ചത്.
ജിയോ ഉപയോക്താക്കളുടെ എണ്ണം 13 കോടി കഴിഞ്ഞെന്നാണ് കമ്പനി ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ചുരങ്ങിയ കാലയളവിനുള്ളിൽ ഇത്രത്തോളം ഉപയോക്താക്കളെ കൂട്ടിചേർത്തതിനുള്ള റെക്കോർഡും ജിയോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാർ പുതിയ സാേങ്കതിക വിദ്യ സ്വീകരിക്കാൻ മടികാണിക്കുമെന്ന മിഥ്യധാരണയെ ജിയോ പൊളിച്ചടുക്കിയതാണ് കമ്പനിയുടെ പ്രധാന നേട്ടമെന്ന് മുകേഷ് അംബാനി അവകാശപ്പെടുന്നു.
കഴിഞ്ഞ വർഷം സെപ്തംബർ അഞ്ചിനാണ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്. ആദ്യം നാല് മാസത്തേക്ക് സൗജന്യ സേവനം നൽകുന്ന പ്ലാനാണ് ജിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിന് ശേഷം സൗജന്യ സേവനത്തിെൻറ കാലാവധി ദീർഘിപ്പിച്ചു. പിന്നീട് കൂടുതൽ ഡാറ്റ നൽകുന്ന ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ കണക്കുകളനുസരിച്ച് 29 ദശലക്ഷം ഉപഭോക്താകൾ ജിയോയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.