Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right399 രൂപയുടെ റിചാർജിന്​...

399 രൂപയുടെ റിചാർജിന്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്ന്​ ജിയോ

text_fields
bookmark_border
Reliance-Jio
cancel

ന്യൂഡൽഹി: ദീപാവലിയോട്​ അനുബന്ധിച്ച്​ ഉപയോക്​താകൾക്കായി കിടിലൻ ഒാഫറുകൾ അവതരിപ്പിച്ച്​ റിലയൻസ്​ ജിയോ. 399 രൂപയുടെ ധൻ ധനാ ധൻ ഒാഫറിന്​ 100 ശതമാനം കാഷ്​ബാക്ക്​ ഒാഫർ നൽകുന്നതാണ്​ ജിയോയുടെ ഒാഫർ. 

399 രൂപക്ക്​ റീചാർജ്​ ചെയ്യു​േമ്പാൾ 50 രൂപ മൂല്യമുള്ള എട്ട്​ വൗച്ചറുകളാണ്​ റിലയൻസ്​ നൽകുന്നത്​. ഇൗ വൗച്ചറുകൾ പിന്നീടുള്ള റീചാർജുകൾക്ക്​ ഉപയോഗിക്കാം. നവംബർ 15 മുതൽ ഇൗ വൗച്ചറുകൾ ഉപയോഗിച്ച്​ റീചാർജ്​ ചെയ്യാം. ഒക്​ടോബർ 12 മുതൽ 18 വരെയാണ്​ ഒാഫർ ലഭ്യമാകുക. ഒക്​ടോബർ 19ന്​ പുതിയ പ്ലാനുകൾ അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു. 

എയർടെല്ലുമായി കടുത്ത മൽസരം നേരിടുന്നതി​​​െൻറ പശ്​ചാത്തലത്തിലാണ്​ ജിയോ പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നത്​. 1399 രൂപക്ക്​ വില കുറഞ്ഞ 4 ജി സ്​മാർട്ട്​ഫോൺ പുറത്തിറക്കുമെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ഒാഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്​.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomalayalam newsRelaiceDhan dhana dhan offerTechnology News
News Summary - Reliance Jio launches new Diwali offer; full cashback on every Rs 399 recharge, store and use later-Technology
Next Story