ഫേസ് ഐഡിയുമായി ആപ്പിളിെൻറ വില കുറഞ്ഞ ഐഫോൺ മോഡലെത്തും
text_fieldsകാലിഫോർണിയ: ആപ്പിളിെൻറ 2020ലെ മോഡലുകളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. അഞ്ച് മോഡലുകൾ ആപ്പിൾ 2020ൽ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഐഫോൺ 11 സീരിസ് വരെ ആപ്പിളി നൊപ്പമുണ്ടായിരുന്ന ഫേസ് ഐഡി ഈ വർഷം ഉപേക്ഷിച്ചേക്കുമെന്ന വാർത്തകളും വന്നു. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ 2020ൽ വരാനിരിക്കുന്ന ആപ്പിളിെൻറ വില കുറഞ്ഞ ഫോണിനെ കുറിച്ചാണ്.
ഐഫോൺ എസ്.ഇയുടെ പിൻഗാമിയായി എസ്.ഇ 2 എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 8ന് സമാനമായിരിക്കും എസ്.ഇ 2വുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഡിസ്പ്ലേ വലിപ്പം ഐഫോൺ 8നേക്കാൾ കൂടുതലായിരിക്കും. 5.4 ഇഞ്ച് ഡിസ്പ്ലേയായിരിക്കും എസ്.ഇ 2ൽ ഉണ്ടാവുക. പഴയ ടച്ച് ഐ.ഡിക്ക് പകരം ഫേസ് ഐ.ഡി എസ് ഇ 2െൻറ ഭാഗമാകും. കാമറശേഷിയും ഉയർത്തിയേക്കും.
അതേസമയം, ആപ്പിൾ ഐഫോൺ 11 സീരിസിലെ ചിപ്സെറ്റായ എ13 ബയോനിക്കായിരിക്കും പുതിയ ഐഫോണിന് കരുത്ത് പകരുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.