ഫാക്ടറി ജീവനക്കാർക്ക് കാൻസർ ബാധിച്ചു; സാംസങ് ക്ഷമ ചോദിച്ചു
text_fieldsസിയോൾ: സാംസങ് ഇലക്ട്രോണിക്സിെൻറ ഫാക്ടറികളിൽ പ്രവർത്തിച്ചതിനു ശേഷം കാൻസർ പിടിപ്പെട്ട ജോലിക്കാരോട് കമ്പനി ക്ഷമ ചോദിച്ചു. 10 വർഷത്തിലേറെ നീണ്ട തർക്കത്തിനൊടുവിലാണ് കമ്പനി കുറ്റസമ്മതം നടത്തിയത്.
രോഗബാധ മൂലം ദുരിതമനുഭവിക്കുന്ന ജോലിക്കാരോടും കുടുംബാംഗങ്ങളോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് കമ്പനിയുടെ കോ പ്രസിഡൻറ് കിം കിനാം അറിയിച്ചു. അർധചാലക, എൽ.സി.ഡി ഫാക്ടറികളിൽ ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സാംസങ്ങിെൻറ അർധചാലക- ഡിസ്പ്ലേ ഫാക്ടറികളിലെ 240 ജോലിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ബാധിച്ചുവെന്നാണ് കണക്ക്. ഇവരിൽ 80 പേർ മരിച്ചു. 16തരം കാൻസറുകൾ, ചില അപൂർവ രോഗങ്ങൾ, ഗർഭഛിദ്രം, ജോലിക്കാരുടെ മക്കൾക്ക് ജൻമനാ രോഗങ്ങൾ എന്നിവ ബാധിച്ചിരുന്നു. 1984 നും വളരെ പഴക്കമേറിയ പ്ലാൻറുകളിലായിരുന്നു തൊഴിലാളികൾ ജോലി എടുത്തിരുന്നതെന്നും ആരോപണമുണ്ട്.
ഇരകളും കുടുംബാംഗങ്ങളും അനുഭവിച്ച അപമാനത്തിനും ദുരന്തത്തിനും ക്ഷമായാചനം മാത്രം പോരെ. പക്ഷേ, ഞങ്ങളത് സ്വീകരിക്കുന്നുവെന്ന് ഇരകളുടെ സംഘടയുടെ നേതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.