ആരോഗ്യപ്രവർത്തകർക്ക് സ്മാർട്ട്ഫോണും വിഡിയോ കോൾ ഉപകരണവും നൽകുമെന്ന് സാംസങ്ങും ഫേസ്ബുക്കും
text_fieldsലണ്ടൻ: ആരോഗ്യപ്രവർത്തകർക്ക് സ്മാർട്ട്ഫോണും വിഡിയോ കോൾ ഉപകരണവും പ്രഖ്യാപിച്ച് സാംസങ്ങും ഫേസ്ബുക്ക ും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിനാണ് പ്രത്യേകം നിർമിച്ച 2000 സ്മാർട്ട് ഫോണുകൾ നൽകുമെന്ന് സാംസങ്ങ് അറ ിയിച്ചത്. ഫേസ്ബുക്ക് അവർക്ക് 2050 വിഡിയോ കോളിങ് ഉപകരണങ്ങളും നൽകും.
ബി.ബി.സി റിപ്പോർട്ട് ചെയ്തത് പ്രകാരം സാംസങ് അവരുടെ ഗാലക്സി എക്സ്കവർ 4എസ് എന്ന മോഡലാണ് ആരോഗ്യപ്രവർത്തകർക്ക് നൽകുക. ഗ്ലൗസ് ഇട്ട കൈകൊണ്ട് തൊട്ടാൽ പോലും പ്രവർത്തിക്കുന്ന രീതിയിലാണ് ഫോണിെൻറ നിർമാണം. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗം 2000 ഫോണുകൾ കൂടി ഒാർഡർ ചെയ്തതായി സാംസങ് പറഞ്ഞു. ലാഭമെടുക്കാതെ ചെറിയ തുകക്കായിരിക്കും പുതിയ ഒാർഡർ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് നൽകുന്ന വിഡിയോ കോളിങ് ഉപകരണത്തിനുമുണ്ട് പ്രത്യേകതകൾ. ടീവി, സ്ക്രീനായി ഉപയോഗിച്ച് വിഡിയോ കോൾ ചെയ്യാനാവുന്ന വിധത്തിലുള്ളതാണ് ഉപകരണം. യു.കെയിലെ കോവിഡ് ബാധിത പ്രദേശങ്ങളിലേക്കെല്ലാം ഉപകരണം സൗജന്യമായി എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സാംസങ് എൻ.എച്ച്.എസ് നൈറ്റിംഗൽ ആശുപത്രികളിൽ 35 സാനിറ്റൈസിങ് മെഷീനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സാംസങ് സ്മാർട് ടീവികളിൽ എൻ.എച്ച്.എസിെൻറ സന്ദേശങ്ങൾ പ്രദർശിപ്പിക്കുമെന്നും അവർ പറഞ്ഞു. നേരത്തെ മൈക്രോസോഫ്റ്റും യു.കെയിലെ ആരോഗ്യപ്രവർത്തകരെ സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.