മൂന്ന് കാമറകളുമായി സാംസങ് ഗാലക്സി എ 20 എസ് വിപണിയിൽ
text_fieldsമൂന്ന് കാമറകളുമായി സാംസങ് പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ എ20 എസ് ഇന്ത്യൻ വിപണിയിലെത്തി. 15w അതിവേഗ ചാർജിങ് സംവിധാനവുമായിട്ടാവും ഫോൺ വിപണിയിലെത്തുക. 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് വകഭേദത്തിന് 11,999 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജിന് 13,999 രൂപയുമായിരിക്കും വില.
6.5 ഇഞ്ച് എച്ച്.ഡി പ്ലസ് ഇൻഫിനിറ്റി-വി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 450 പ്രൊസസർ, മിററർ ഫിനിഷിങ് എന്നിവ ഫോണിൻെറ സവിശേഷതകളാണ്. മൂന്ന് കാമറകളാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 13,8,5 മെഗാപിക്സലിൻെറ മൂന്ന് പിൻകാമറകളാണ് ഫോണിലുള്ളത്. 8 മെഗാപിക്സലിൻെറ സെൽഫി കാമറയും നൽകിയിരിക്കുന്നു.
4000 എം.എ.എച്ചാണ് ബാറ്ററി ശേഷി. ഡോൾബി അറ്റമോസ് സറൗണ്ട് സൗണ്ട് ടെക്നോളജിയും ഫോണിൽ ഉൾക്കൊള്ളിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.