സ്ക്രീനുകളിൽ അത്ഭുതമൊളിപ്പിച്ച് സാംസങ്
text_fieldsആൻഡ്രോയിഡ് സോഫ്റ്റ്വെയറിന് ഒപ്പം നടന്ന കമ്പനിയാണ് സാംസങ്. നോക്കിയ പോലുള്ള വമ്പൻമാർ ആൻഡ്രോയിഡിന ോട് മുഖം തിരിച്ചപ്പോൾ സാംസങ് ഇതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ വിപണിയിലെ ആധിപത ്യം പതിയെ സാംസങ്ങിെൻറ കൈകളിലേക്ക് എത്തി. എന്നാൽ, കാര്യങ്ങൾ മാറി മറിയാൻ അധിക സമയം വേണ്ടിയിരുന്നില്ല. വില ക ുറഞ്ഞ ചൈനീസ് ഫോണുകൾ ബജറ്റ് നിരയിലും ആപ്പിൾ പ്രീമിയം വിപണിയിലും ആധിപത്യമുറപ്പിച്ചതോടെ സാംസങ്ങിന് കാലിട റി. ഇതിനിടയിൽ നോട്ട് 7െൻറ പൊട്ടിത്തെറി ഫോൺ ഹാങ്ങാവുന്നുവെന്ന പരാതികളും സാംസങ്ങിനെ വലച്ചു. തിരിച്ചടി കളിൽ പാഠം ഉൾക്കൊണ്ട് സാംസങ് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അതിനായി മടക്കാവുന്ന ഗാലക്സി ഫോൾഡ് എന്ന വജ് രായുധമാണ് കമ്പനി പുറത്തിറക്കുന്നത്.
സാംസങ് ഗാലക്സി ഫോൾഡ്
വളരെക്കാലമായി കാത്തിരിക്കുന്ന ഒന്നാണ് സാംസങ്ങിെൻറ മടക്കാവുന്ന ഫോൺ. ഗാലക്സി ഫോൾഡ് എന്ന പേരിലാണ് സാംസങ്ങിെൻറ മടക്കാവുന്ന ഫോൺ വിപ ണിയിേലക്ക് എത്തുന്നത്. മടങ്ങിയിരിക്കുമ്പോൾ 4.6 ഇഞ്ച് വലിപ്പവും തുറക്കുമ്പോൾ 7.3 ഇഞ്ച് വലിപ്പത്തിലുള്ള ടാബ് ലറ്റുമായാണ് രൂപമാറ്റം സംഭവിക്കുന്നതാണ് ഗാലക്സി ഫോൾഡ്. ആറ് കാമറകളാണ് ഫോണിനുള്ളത്. മൂന്ന് കാമറകൾ പുറകുവശത് തും രണ്ടെണ്ണം ഉൾവശത്തും ഒന്ന് ഏറ്റവും മുകളിലുമാണ് ഉള്ളത്.
ഗെയിമിങ് ലാപ്ടോപ്പുകളേക്കാൾ പ്രൊസസിങ് പവർ ഉണ്ടെന്നാണ് ഫോണിനെ കുറിച്ച് കമ്പനി അവകാശപ്പെടുന്നത്. 4,500 എം.എ.എച്ചാണ് ബാറ്ററി. ഇത് രണ്ടു വശത്തുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. വീഡിയോകൾ കാണുന്നതിനും മറ്റു ജോലികൾ ചെയ്യുന്നതിനും ഉതകുന്ന രീതിയിലുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. അതുകൊണ്ടുതന്നെ ലാപ്ടോപ്പുകളെ ആശ്രയിക്കേണ്ടി വരുമെന്ന ചിന്തയേ വേണ്ട.
ഒരേ സമയത്ത് തന്നെ മൂന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മൾട്ടി ടാസ്കിങ്ങാണ് ഫോണിെൻറ മറ്റൊരു സവിശേഷത.
ഫോണിെൻറ പുറത്തെ സ്ക്രീനിൽ ലഭിക്കുന്ന അതേ മിഴിവോടെ തന്നെ അകത്തുള്ള വലിയ ഡിസ്പ്ലേയിലും ദൃശ്യങ്ങൾ ലഭിക്കുമെന്നതാണ് സാംസങ് അറിയിക്കുന്നത്. ഫിംഗർപ്രിൻറ് റീഡറിെൻറ തിരിച്ചുവരവ് കൂടിയാണ് പുതിയ ഫോണിലുടെ സാംസങ്ങ് ആഘോഷമാക്കുന്നത്. ഫോൾഡ് ചെയ്യുന്നതിനനുസരിച്ച് മുൻവശത്തോ പുറകുവശത്തോ ആയിരിക്കും ഫിംഗർപ്രിൻറ് റീഡർ ഉളത്. എന്നാൽ സ്ക്രീനിെൻറ ഉൾവശത്ത് യാതൊരു ബട്ടണും കാണുന്നതല്ല.
വർഷങ്ങൾ നീണ്ട ഗവേഷണത്തിലൊടുവിൽ മടക്കാവുന്ന ഫോണുമായെത്തുേമ്പാൾ സ്റ്റീവ് ജോബ്സ് എന്ന ആപ്പിളിെൻറ അതികായകനെ തന്നെയാവും സാംസങ്ങും മാതൃകയാക്കുക. മുമ്പ് സ്റ്റീവ് ജോബ്സ് പുറത്തിറക്കിയ മാക് കമ്പ്യൂട്ടറുകളാണ് ആഗോളതലത്തിൽ പേഴ്സണൽ കമ്പ്യൂട്ടിങ്ങിെൻറ തലവരമാറ്റിയത്. മൊബൈൽ ഫോൺ രംഗത്തും അത്തരമൊരു ദിശാമാറ്റമാണ് സാംസങ് ലക്ഷ്യമിടുന്നത്. ടാബ്ലറ്റ് വിപണി ഇപ്പോൾ തന്നെ മൃതാവസ്ഥയിലാണ്. വലിപ്പമേറിയ ടാബ്ലറ്റുകളോട് ടെക് ആരാധകർക്ക് പ്രിയം കുറയുകയാണ്. ഫോൾഡബിൾ ഫോണിലുടെ ടാബ്ലറ്റിനെയും ഫോണിനെയും സംയോജിപ്പിക്കുകയാണ് ടെക് ലോകത്തെ അതികായരായ സാംസങ്ങിെൻറ ലക്ഷ്യം.
സ്മാർട്ട്ഫോൺ വിപണിയിലെ രാജാക്കൻമാരാണെങ്കിലും സാംസങ്ങിെൻറ പുതിയ ടെക്നോളജിയോട് അത്രപെട്ടന്ന് മൽസരിക്കാൻ ആപ്പിളിന് കഴിയില്ലെന്നാണ് ടെക് ലോകത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാംസങ്ങിെൻറ ഫോൾഡബിൾ ടെക്നോളജിയോട് കിടപിടിക്കുന്ന സാേങ്കതികവിദ്യ ആപ്പിളിന് സ്വായത്തമാക്കി ഫോൺ വിപണിയിലിറക്കുേമ്പാഴേക്കും കമ്പനിയെ മറികടന്ന് വിപണിയിൽ സാംസങ് സ്വാധീനമുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഗോളവിപണിയിൽ വാവേയ്, ഷവോമി പോലുള്ള ചൈനീസ് കമ്പനികൾ മൃഗീയ ആധിപത്യം ഉറപ്പിച്ച് മുന്നേറുേമ്പാഴാണ് സാംസങ് പുതിയ ഫോണുകളുമായി രംഗത്തെത്തുന്നത്. ഗാലക്സി എസ് 10 സീരിസിൽ എസ് 9െൻറ അപ്ഡേറ്റ് വേർഷനാണെങ്കിൽ അടുമുടി മാറ്റമാണ് ഗാലക്സി ഫോൾഡിലുടെ സാംസങ് കൊണ്ടു വരുന്നത്. എങ്കിലും ഉയർന്ന വില സാംസങ്ങിന് തിരിച്ചടിയാവുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.