ലക്ഷ്യം ഷവോമി; സാംസങ് എം സീരിസ് പുറത്തിറങ്ങി
text_fieldsഇന്ത്യൻ മൊബൈൽ വിപണി പിടിക്കാൻ കടുത്ത മൽസരം നടത്തുന്ന രണ്ട് കമ്പനികളാണ് ഷവോമിയും സാംസങ്ങും. പ്രീമിയം ഫോൺ വിപണിയിലെ ആധിപത്യം സാംസങ്ങിനാണെങ്കിൽ ബജറ്റ് ഫോണുകളിൽ ഷവോമിയെ വെല്ലാൻ എതിരാളികളില്ല.
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലെ ഷവോമിയുടെ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ടാണ് എം. സീരിസ് സ്മാർട്ട്ഫോണുകൾ സാംസങ് പുറത്തിറക്കുന്നത്. രണ്ട് സ്മാർട്ട് ഫോണുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. ഗാലക്സി എം 10, എം 20 എന്നിവയാണ് പുതുതായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ.
എം 20
ആൻഡ്രോയിഡ് ഒാറിയോ 8.1 അടിസ്ഥാനമാക്കിയുള്ള ഫോണാണ് ഗാലക്സി എം 20. 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, എക്സിനോസ് 7904 എസ്.ഒ.സി പ്രൊസസർ, 3 ജി.ബി, 4 ജി.ബി റാം എന്നിവയാണ് ഫോണിെൻറ പ്രധാന പ്രത്യേകതകൾ. 13,5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് നൽകിയിരിക്കുന്നത്. എട്ട് മെഗാപിക്സലിേൻറതാണ് മുൻ കാമറ. 32 ജി.ബി, 64 ജി.ബി സ്റ്റോറേജ് ഒാപ്ഷനുകളിൽ ഫോൺ വിപണിയിൽ ലഭ്യമാവും. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. 5,000 എം.എ.എച്ചാണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സംവിധാനത്തെയും ഫോൺ പിന്തുണക്കും.
എം.10
ഒാറിയോ അടിസ്ഥാനമാക്കിയാണ് സാംസങ് എം. 10െൻറയും പ്രവർത്തനം. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, എക്സിനോസ് പ്രൊസസർ, 2 ജി.ബി, 3 ജി.ബി റാം, എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 13,5 മെഗാപിക്സലുകളുടെ ഇരട്ട പിൻകാമറകൾ 5 മെഗാപിക്സലിെൻറ മുൻ കാമറ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
എം 10െൻറ രണ്ട് ജി.ബി റാം 16 ജി.ബി മെമ്മറി വേരിയൻറിന് 7,990 രൂപയും 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജിന് 8,990 രൂപയുമാണ് വില. എം 20യുടെ 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജിന് 10,990 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജിന് 12,990 രൂപയുമായിരിക്കും വില. ഫെബ്രുവരി അഞ്ച് മുതൽ പുതിയ ഫോണിെൻറ വിൽപന ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.