Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഗാലക്​സി സീരിസിൽ...

ഗാലക്​സി സീരിസിൽ മൂന്ന്​ ഫോണുകൾ അവതരിപ്പിച്ച്​ സാംസങ്​

text_fields
bookmark_border
SAMSUNG-GALAXY-S10
cancel

​ ഗാലക്​സി സീരിസിൽ മൂന്ന്​ ​സ്​മാർട്ട്​ഫോണുകൾ കൂടി അവതരിപ്പിച്ച്​ സാംസങ്. എസ്​ 10, എസ്​ 10 പ്ലസ്​, എസ്​ 10 ഇ എന്നീ ഫോണുകളാണ്​ കമ്പനി അവതരിപ്പിച്ചത്​. ഇതിനൊപ്പം എസ്​ 10​​​െൻറ 5 ജി വകഭേദത്തി​​​െൻറ വരവും സാംസങ്​ പ്രഖ്യാപിച്ചിട ്ടുണ്ട്​. അടുത്ത വർഷമാവും എസ്​ 10​​​െൻറ 5 ജി എത്തുക.

ഗാലക്​സി എസ്​ 10

സാംസങ്​ ഗാലക്​സി എസ്​ 9​​​െൻറ പിൻ ഗാമിയാണ്​ എസ്​ 10. 6.1 ക്യു.എച്ച്​.ഡി പ്ലസ്​ ഇൻഫിനിറ്റി ഒ ഡിസ്​പ്ലേയാണ്​ എസ്​ 10ന്​. ഡൈനാമിക്​ അമലോഡ്​ ഡിസ്​പ്ലേയെന ്നാണ്​ ഇതിനെ സാംസങ്​ വിശേഷിപ്പിക്കുന്നത്​. ഗൊറില്ല ഗ്ലാസ്​ 6​​​െൻറ സുരക്ഷയോട്​ കൂടിയാണ്​ പുതിയ ഫോൺ വിപണിയിലേക്ക്​ എത്തുന്നത്​. സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്.​ എന്നാൽ ഇന്ത്യയിൽ എക്​സിനോസ്​ 9820 ചിപ്പായിരിക്കും ഉണ്ടാവുക. രണ്ട്​ വേരിയൻറുകളിൽ ഫോൺ വിപണിയിൽ​ എത്തും. എട്ട്​ ജി.ബി റാമുള്ള ഫോണിന്​ 128, 512 ജി.ബി സ്​റ്റോറേജായിരിക്കും ഉണ്ടാവുക.

ഫോണിന് മൂന്ന്​ പിൻകാമറകളാണുള്ളത്​​. 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലൈൻസ്​, 12 മെഗാപിക്​സൽ ടെലിഫോ​േട്ടാ ലെൻസ്​, 16 മെഗാപിക്​സൽ അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്​ എന്നിവയാണ്​ ഫോണിലെ മൂന്ന്​ കാമറകൾ. 10 മെഗാപിക്​സലി​​​െൻറ സെൽഫി കാമറയുമുണ്ടാകും. വയർലെസ്സ്​ ചാർജിങും ഫോണിനെ പിന്തുണക്കും. ഏകദേശം 64,200 രൂപയായിരിക്കും വില.

samsung-galaxy-s10

സാംസങ്​ ഗാലക്​സി എസ്​ 10 പ്ലസ്​

എച്ച്​.ഡി.ആർ 10 പ്ലസ്​ പിന്തുണയോട്​ കൂടിയ 6.4 ഇഞ്ച്​ ഡിസ്​പ്ലേയായിരിക്കും ഫോണിനുണ്ടാവുക. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറായിരിക്കും കരുത്ത്​ പകരുക. ഇന്ത്യയിൽ എക്​സിനോസ്​ 9820 പ്രൊസസറായിരിക്കും എത്തുക. എസ്​ 10ലെ അതേ കാമറ തന്നെയാണ്​ എസ്​ 10 പ്ലസിലും ഉൾ​പ്പെടുത്തിയിരിക്കുന്നത്​. എന്നാൽ, എസ്​ 10 പ്ലസിൽ സെൽഫിക്കായി ഇരട്ട കാമറയുണ്ടാവും. വയർലെസ്​ ചാർജിങ്​, ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ തുടങ്ങിയവയാണ്​ മറ്റ്​ പ്രധാന സവിശേഷതകൾ. 8 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമാണ്​ ഫോണിലുണ്ടാവുക. 72,000 രൂപയായിരിക്കും ഫോണി​​​െൻറ ഏകദേശ വില.

samsung-galaxy-s10

സാംസങ്​ ഗാലക്​സി എസ്​ 10 ഇ

5.8 ഇഞ്ച്​ ഇൻഫിനിറ്റി ഒ ഡിസ്​പ്ലേയാണ്​ ഫോണിലുണ്ടാവുക. ആറ്​ ജി.ബി അല്ലെങ്കിൽ എട്ട്​ ജി.ബിയായിരിക്കും ഫോണി​​​െൻറ റാം. സ്​നാപ്​ഡ്രാഗൺ 855 ആണ്​ പ്രൊസസർ. ഇന്ത്യയിൽ എക്​സിനോസ്​ 9820 ആയിരിക്കും എത്തുക. 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലെൻസും 16 മെഗാപിക്​സലി​​​െൻറ ഫിക്​സഡ്​ ഫോക്കസ്​ ലെൻസുമാണ്​ ഫോണിലെ കാമറ സവിശേഷതകൾ. 10 മെഗാപിക്​സലി​​േൻറതാണ്​ സെൽഫി കാമറ. 128 ജി.ബി, 512 ജി.ബി സ്​റ്റോറേജുമായിരിക്കും ഉണ്ടാവുക. 53,500 രൂപയായിരിക്കും ഫോണി​​​െൻറ ഏകദേശ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsGalaxy S10S10 pluss S10 ETechnology News
News Summary - Samsung Galaxy S10, Galaxy S10+, Galaxy S10e Launched-Technology
Next Story