സ്നാപ്ഡ്രാഗൺ 865 എത്തുന്ന ആദ്യ ഫോണാകാൻ ഗാലക്സി എസ് 11
text_fieldsസ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റിെൻറ കരുത്തിലെത്തുന്ന ആദ്യ ഫോണാകാൻ സാംസങ് ഗാലക്സി എസ് 11. 2020 ഫെബ്രുവരിയിലാകും ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക. സ്നാപ്ഡ്രാഗൺ 855 താരതമ്യം ചെയ്യുേമ്പാൾ 25 ശതമാനം വേഗത കൂടുതലുള്ള സി.പി.യു ഈ ചിപ്സെറ്റിെൻറ പ്രത്യേകതയാണ്. സി.പി.യുവിെൻറ ഊർജശേഷിയും 25 ശതമാനം കൂടുതലാണ്. 20 ശതമാനം മികച്ച ഗ്രാഫിക്സും ചിപ്സെറ്റ് നൽകും.
5ജിയെ പിന്തുണക്കുന്നതാണ് സ്നാപ്്ഡ്രാഗൺ 865. 7.6 ജി.ബി.പി.എസാണ് പരമാവധി ഡൗൺലോഡിങ്ങ് വേഗം. ഇതോടെ ഏത് ഹോം നെറ്റ്വർക്കിനേക്കാളും വേഗതയുള്ളതായി മൊബൈലുകൾ മാറും. 200 മെഗാപിക്സൽ വരെയുള്ള കാമറകൾ പിന്തുണക്കും.
8കെ വീഡിയോ 60 എഫ്.പി.എസിൽ റെക്കോർഡ് ചെയ്യാനും 960എഫ്.പി.എസിൽ സ്ലോ മോഷൻ വീഡിയോ എടുക്കാനും സാധിക്കും. 2 ജിഗാപിക്സൽ വരെയുള്ള ചിത്രങ്ങൾ ഒരു സെക്കൻഡിൽ പ്രൊസസ് ചെയ്യാനും സ്നാപ്ഡ്രാഗൺ 865ന് ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.