ലോഞ്ചിന് മുേമ്പ തരംഗമായി ഗാലക്സി എസ് 9 വിഡിയോ
text_fieldsെഎഫോൺ എക്സിനുള്ള സാംസങ്ങിെൻറ മറുപടിക്കായി കാത്തിരിക്കുകയാണ് ടെക് ലോകം. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഫോണിെൻറ ലോഞ്ചിങ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പ് സാംസങിന് കനത്ത തിരിച്ചടി നൽകി എസ് 9െൻറ പ്രൊമോഷണൽ വീഡിയോ ലീക്കായി. അബദ്ധത്തിൽ വീഡിയോ ലീക്കായെന്നാണ് സൂചന. ഫോണിനെ സംബന്ധിച്ച നിർണയാക വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രൊഫൈൽ വീഡിയോ.
ഫോണിലെ ഡെക്സ് പാഡ് എന്ന സംവിധാനത്തെ വിശദീകരിച്ചാണ് സാംസങിെൻറ വീഡിയോ ആരംഭിക്കുന്നത്. മോണിറ്ററുമായി കണക്ട് ചെയ്താൽ ഫോണിനെ ഒരു ഇൻപുട്ട് ഉപകരണമാക്കി മാറ്റുന്ന സാേങ്കതികവിദ്യയാണ് ഡെക്സ് പാഡ്. ഒരേ സമയം ടച്ച് പാഡായും കീബോർഡാക്കി മാറ്റാനും ഡെക്സ് പാഡിന് സാധിക്കും. ആർട്ടിഫിഷ്യൽ ഇൻറിലജൻസിെൻറയും ആഗ്മെൻറഡ് റിയാലിറ്റിയുടെയും സവിശേഷതകളെല്ലാം കാമറയിൽ സാംസങ് ഇണക്കിച്ചേർത്തിട്ടുണ്ട്. മുഖം തിരിച്ചറിയാനുള്ള സംവിധാനം, വാട്ടർ റെസിസ്റ്റൻറ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഫോണിൽ ലഭ്യമാണ്.
എന്നാൽ, ഫോണിനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും വിഡിയോയിൽ ലഭ്യമല്ല. ഗാലക്സി എസ് 9ന് 67,100 രൂപയും എസ് 9ൻ പ്ലസിന് 79,500 രൂപവരെയും വില പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.