ഫോണുകൾക്ക് ചാർജർ നൽകില്ലെന്ന് സാംസങ്ങ്; ആവശ്യമുള്ളവർക്ക് പണംകൊടുത്ത് വാങ്ങാം
text_fieldsലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഇ വേസ്റ്റ് അഥവാ ഇലക്ട്രോണിക് വേസ്റ്റ്. വീടുകളും തെരുവുകളും തീരങ്ങളും മലകളുമെല്ലാം നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇ വേസ്റ്റുകളുടെ ആധിക്യം. ഈ സാഹചര്യത്തിലാണ് ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങ് പുതിയൊരു തീരുമാനം എടുത്തിരിക്കുന്നത്.
തങ്ങൾ വിൽക്കുന്ന മൊബൈൽ ഫോണുകൾക്ക് സൗജന്യമായി ചാർജർ നൽകില്ലെന്നാണ് സാംസങ്ങിെൻറ തീരുമാനം. വീടുകളിൽ ചാർജറുകൾ കുമിഞ്ഞുകൂടുന്നതായും അതിനാൽതന്നെ ചാർജർ നിർബന്ധമില്ലെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ. ആവശ്യമുള്ളവർ പണംകൊടുത്ത് വാങ്ങട്ടെ എന്നും സാംസങ്ങ് പറയുന്നു.
പുതിയ തീരുമാനത്തിനുപിന്നിൽ ചില സാമ്പത്തിക താൽപ്പര്യങ്ങളും കമ്പനിക്കുണ്ട്. ചിലവുകുറക്കൽ തന്നെയാണതിൽ പ്രധാനം. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി കൊറിയൻ ഇലക്േടാണിക്സ് ഭീമനേയും ബാധിച്ചിട്ടുണ്ട്. ഫൈവ് ജി ഫോണുകൾ നിർമിക്കുന്നതിന് കൂടുതൽ പണം മുടക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. ചാർജറുകൾ ഒഴിവാക്കാനുള്ള മറ്റൊരു കാരണം വയർലെസ്സ് ചാർജറുകളുടെ കടന്നുവരവാണ്.
സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽ മിക്ക വീടുകളിലും വയർലെസ്സ് ചാർജറുകളണ്ട്. അവർക്ക് എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകേണ്ടതില്ല. സാംസങ്ങിെൻറ പ്രധാന എതിരാളിയായ ആപ്പിളും തങ്ങളുടെ ഐഫോൺ 12ൽ ചാർജർ ഒഴിവാക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സാംസങ്ങ് ഉടൻ തീരുമാനം നടപ്പാക്കാനിടയില്ലെന്നും 2021വരെ നിലവിലെ സ്ഥിതി തുടരുമെന്നും കൊറിയയിലെ ഇ.ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.