പൊട്ടിത്തെറിക്കില്ലെന്ന് തെളിയിക്കാൻ 200 വിമാനയാത്രികർക്ക് ഗാലക്സി നോട്ട് 8 ഫ്രീ നൽകി സാംസങ്
text_fieldsമാഡിഡ്ര്: സാംസങിന് ഒരുപാട് തലവേദന സൃഷ്ടിച്ച മോഡലാണ് ഗാലക്സി നോട്ട് 7. പൊട്ടിതെറിക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെ തീരാത്ത നാണക്കേടാണ് നോട്ട് 7ൻ സാംസങിന് വരുത്തി വെച്ചത്. ഇത് മറികടക്കാനാണ് നോട്ട് 8 എന്ന കിടിലൻ മോഡൽ സാംസങ് വിപണിയിലെത്തിച്ചത്. ഫോൺ പൂർണമായും സുരക്ഷിതമാണെന്ന് തെളിയിക്കാൻ അൽപം വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രമാണ് സ്പെയിനിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും നോട്ട് 8 സൗജന്യമായി നൽകിയായിരുന്നു സാംസങിെൻറ പരീക്ഷണം.
സ്പെയിനിെൻറ തലസ്ഥാനമായ മാഡിഡ്രിൽ നിന്ന് ലൈബീരിയയിലേക്ക് പറന്ന IB514 എന്ന വിമാനത്തിലെ 200 യാത്രക്കാർക്കാണ് സാംസങ് അപ്രതീക്ഷിത സമ്മാനം നൽകിയത്. വിമാനത്തിലെ ജീവനക്കാർ തന്നെയാണ് ഫോൺ വിതരണം ചെയ്തത്.
എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് സാംസങിെൻറ ഇൗ സൗജന്യ സമ്മാനത്തെ സംബന്ധിച്ച കഥകളാണ്. സംഭവത്തിെൻറ ചിത്രങ്ങളും, വീഡിയോയും ഇതിനകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.