Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പിൾ എയർഡ്രോപിന്​...

ആപ്പിൾ എയർഡ്രോപിന്​ എതിരാളി; ക്വിക്​ ഷെയറുമായി സാംസങ്​

text_fields
bookmark_border
Samsung
cancel

അടുത്ത മാസത്തോടെ ഗാലക്​സി എസ്​ 20 ഫോണുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ സാംസങ്​. മൂന്ന്​ ഫോണുകളെങ്കിലും അടുത്ത മാസം സാംസങ്ങി​േൻറതായി പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ, ആപ്പിൾ ഐഫോണിന്​ വെല്ലുവിള ിയാകാൻ പുതിയ ഫീച്ചറി​​​െൻറ പരീക്ഷണഘട്ടത്തിലാണ്​ സാംസങ്​ എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിൾ എയർഡ്രോപ്പിന്​ ബദലായി ക്വിക്​ ഷെയർ എന്ന സംവിധാനം അവതരിപ്പിക്കാനാണ്​ സാംസങ്ങി​​​െൻറ ശ്രമം. ഗാല്​ക്​സി ഫോണുകൾക്കിടയിൽ ഫയൽ ട്രാൻസ്​ഫർ ചെയ്യാനായാണ്​ പുതിയ സംവിധാനം സാംസങ്​ വികസിപ്പിക്കുന്നത്​​.

അടുത്തുള്ള ഡിവൈസുകളിലേക്ക്​ ചിത്രം, വിഡിയോ, ഡോക്യുമ​​െൻറുകൾ എന്നിവയാണ്​ അയക്കാൻ സാധിക്കുക. മൊബൈൽ ഫോണിലെ കോൺടാക്​ടുകൾക്കോ അല്ലെങ്കിൽ അടുത്തുള്ള എല്ലാ ഡിവൈസുകൾക്കോ പുതിയ സംവിധാനം വഴി ഫയൽ ട്രാൻസ്​ഫർ നടത്താൻ സാധിക്കും.

എയർഡ്രോപിൽ നിന്ന്​ ചില വ്യത്യാസങ്ങൾ ക്വിക്​ ഷെയറിനുണ്ടാവും. അവശ്യഘട്ടങ്ങളിൽ ക്വിക്​​ ഷെയർ സാംസങ്​ ക്ലൗഡിലേക്ക്​ ഫയലുകൾ അപ്​ലോഡ്​ ചെയ്യും. ഒരു ദിവസം ഒരു ജി.ബി മുതൽ രണ്ട്​ ജി.ബി വരെ ട്രാൻസ്​ഫർ ചെയ്യാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsQuick ShareTechnology News
News Summary - Samsung to take on Apple with AirDrop rival Quick Share-​Technology
Next Story