പുതുയുഗപിറവി; ആറ് കാമറകളും മടക്കാവുന്ന സ്ക്രീനുമായി സാംസങ് ഫോൺ VIDEO
text_fieldsഅതിവേഗം ബഹുദൂരം വളരുകയാണ് ആഗോള സ്മാർട്ട്ഫോൺ വിപണി. ഒാരോ ദിവസവും പുതിയ ടെക്നോളജിയും ഫീച്ചറുകളുമുള്ള ഫോണുകളാണ് പുറത്തിറങ്ങുന്നത്. ഇൗ നിരയിലേക്ക് തന്നെയാണ് സാംസങ് ചുവടുവെക്കുന്നത്. മടക്കാവുന്ന ഫോണായ ഗാ ലക്സി ഫോൾഡ് പുറത്തിറക്കി പുതു യുഗപ്പിറവിക്ക് തുടക്കമിടാനാണ് കമ്പനിയുടെ ലക്ഷ്യം. പേഴ്സണൽ കമ്പ്യൂട്ടറു കളിൽ ആപ്പിൾ കൊണ്ടു വന്ന വിപ്ലവത്തിന് സമാനമാണ് സാംസങ്ങിെൻറ മടക്കാവുന്ന ഫോണെന്നാണ് വിലയിരുത്തൽ.
7.3 ഇഞ്ചിെൻറ പ്രധാന ഡിസ്പ്ലേയും 4.6 ഇഞ്ചിെൻറ രണ്ടാമത്തെ ഡിസ്പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക. മടക്കുേമ്പാൾ ഫോണിെൻറ ഡിസ്പ്ലേ വലിപ്പം 4.6 ഇഞ്ച് മാത്രമായിരിക്കും. സാംസങ്ങിെൻറ പുതിയ ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയാണ് മടക്കാവുന്ന ഫോണിനായി നൽകിയിട്ടുള്ളത്.
7.3 ഇഞ്ചിെൻറ ഇൻഫിനിറ്റി ഫ്ലെക്സ് ഡൈനാമിക് അമലോഡാണ് ഫോണിെൻറ പ്രധാന ഡിസ്പ്ലേ. 1536x2152 ആണ് പിക്സൽ റെസലുഷൻ. 4.6 ഇഞ്ച് വലിപ്പമുള്ള 840x1960 പിക്സൽ റെസലുഷനുള്ളതാണ് രണ്ടാമത്തെ ഡിസ്പ്ലേ. 12 ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമാണ് ഫോണിനുണ്ടാവുക. 7nm ചിപ്സെറ്റാണ് ഫോണിലുണ്ടാവുകയെന്ന് സാംസങ് അറിയിക്കുന്നുണ്ടെങ്കിലും ഇത് ഏതാണെന്ന് വ്യക്തമാക്കുന്നില്ല.
ആറ് കാമറകളാണ് സാംസങ്ങിെൻറ പുതിയ ഫോണിൽ ഉള്ളത്. അൾട്രാ വൈഡ് ലെൻസോട് കൂടിയ 16 മെഗാപികസ്ൽ കാമറ, 12 മെഗാപിക്സലിെൻറ വൈഡ് ആംഗിൾ കാമറ, 12 മെഗാപിക്സൽ ടെലിഫോേട്ടാ ലെൻസോടു കൂടിയ കാമറ എന്നിവയാണ് ഫോണിെൻറ പിന്നിൽ. മുന്നിൽ 10,8 മെഗാപിക്സലിെൻറ കാമറകളാണ് മുന്നിൽ നൽകിയിരിക്കുന്നത്. ഫോൺ മടക്കുേമ്പാൾ സെൽഫികൾ പകർത്തുന്നതിനായി 10 മെഗാപിക്സലിെൻറ കവർ കാമറയും നൽകിയിട്ടുണ്ട്. ഏകദേശം 1,40000 രൂപയായിരിക്കും ഫോണിെൻറ ഇന്ത്യൻ വിപണിയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.