സാങ്കേതികവിദ്യ ജനങ്ങളുടെ ഉന്നമനത്തിനാകണം –സത്യ നദെല്ല
text_fieldsകൊച്ചി: സാങ്കേതികവിദ്യയുടെ പ്രാഥമിക കര്‍ത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിയിൽ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സാങ്കേതികവിദ്യ മുന്നേറ്റം വിവിധ മേഖലകൾക്ക് ഗുണകരമാണ്. ഹൃദ്രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നിർമിത ബുദ്ധി ഉപയോഗിക്കുന്നതും കാലാവസ്ഥ വ്യതിയാനം, മണ്ണിെൻറ സ്വഭാവം എന്നിവ അളക്കാനുള്ള സാങ്കേതികവിദ്യയും നല്ല ഉദാഹരണങ്ങളാണ്. സ്കൂളിൽനിന്ന് കുട്ടികള്‍ കൊഴിയുന്നത് നിയന്ത്രിക്കാന്‍ ക്ലൗഡ്, നിർമിതബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗിക്കാം. പൗരന്മാര്ക്കുള്ള സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരെ ശാക്തീകരിക്കാനും കയ്സാല ആപ് ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ സാങ്കേതികവിദ്യ ജനങ്ങളുടെ ഉന്നമനത്തിന് ഉപയോഗപ്പെടുന്നതാണ് ആഘോഷിക്കപ്പെടേണ്ടത്.
ലോകത്തിലെ ഓരോ മനുഷ്യനും സ്ഥാപനങ്ങളും കൂടുതല്‍ നേട്ടം കൈവരിക്കണമെന്നാണ് മൈക്രോസോഫ്റ്റിെൻറ ആഗ്രഹം.
വൈജ്ഞാനിക മേഖലയിലെ മികച്ച ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഹാഷ് ഫ്യൂച്ചറിന് കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. സമൂഹത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സ്വപ്നം കാണാനും നിര്‍മിക്കാനും സാധിക്കുമ്പോഴാണ് ലോകത്ത് പരിവർത്തനമുണ്ടാകുന്നതെന്നും നദെല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.