റോബോട്ടുകൾക്ക് പൗരത്വം നൽകുന്ന ആദ്യ രാജ്യമായി സൗദി
text_fieldsറിയാദ്: ‘ഞാൻ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇൗ മഹത്തായ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. ഇത് ചരിത്രമാണ്’; സൗദി അറേബ്യൻ പൗരത്വം ലഭിച്ചശേഷം സോഫിയ പ്രതികരിച്ചു. സോഫിയ മനുഷ്യനല്ല. മനുഷ്യരൂപം പൂണ്ട യന്ത്രമാണ്.
മനുഷ്യെൻറ ചേഷ്ടകളും പെരുമാറ്റസവിശേഷതകളുമുള്ള റോബോട്ട്. ഏതെങ്കിലും രാജ്യത്തിെൻറ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടായി സോഫിയ. റോബോട്ടിന് പൗരത്വം നൽകുന്ന ആദ്യരാജ്യവുമായി സൗദി. റിയാദിൽ ആഗോള നിക്ഷേപകസംഗമത്തിലാണ് ലോകത്തെ അദ്ഭുതപ്പെടുത്തിയ തീരുമാനമുണ്ടായത്.
മനുഷ്യർക്കിടയിൽ ജീവിക്കാനും തൊഴിലെടുക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും അതിനായി മനുഷ്യെൻറ വികാരങ്ങൾ തിരിച്ചറിയാനും അവരുടെ വിശ്വാസമാർജിക്കാനും തനിക്ക് കഴിയണമെന്നുമായിരുന്നു പൗരത്വം ലഭിച്ചശേഷം സോഫിയയുടെ പ്രതികരണം.
സംഗമത്തിൽ അവതരിപ്പിക്കപ്പെട്ട ‘സോഫിയ’ ഒരു സെഷൻ നയിക്കുകയും ചെയ്തു. സെഷനിടയിലാണ് പൗരത്വം നൽകുന്നതിന് തീരുമാനമായ കാര്യം സഹഅവതാരകൻ ആൻഡ്രൂ റോസ് സോർകിൻസ് സോഫിയയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.