സ്ക്രീൻഷോട്ട് ക്രോം വെബ് ബ്രൗസറിലും
text_fieldsക്രോം വെബ് ബ്രൗസറിൽ സ്ക്രീൻഷോട്ട് ഷോർട്ട്കട്ട് സംവിധാനവും. ക്രോം ഒാപറേറ്റിങ് സിസ്റ്റത്തിൽ ഒാടുന്ന ടച്ച്സ്ക്രീൻ ക്രോംബുക്കുണ്ടെങ്കിൽ ഇതൊരു പ്രധാനമാറ്റമായിരിക്കും. ആൻഡ്രോയിഡ് ടാബിലും സ്മാർട്ട്ഫോണിലും കാണുന്നപോലെ ടാബും ലാപുമായി രൂപംമാറുന്ന ക്രോംബുക്കിലും ഇനി വോള്യം, പവർ ബട്ടണുകൾ ഒരുമിച്ച് അമർത്തിപ്പിടിച്ചാൽ മതിയാകും. ക്രോം ഒ.എസ് 64 പരീക്ഷണപതിപ്പിലാണ് ആദ്യം ഇൗ സംവിധാനം വന്നത്. ക്രോം വെബ് ബ്രൗസറിെൻറ പരിഷ്കരിച്ച പതിപ്പിന് പിന്നാലെ എത്തിയ ബിൽഡ് 64 അപ്ഡേറ്റിൽ ഇതടക്കം നിരവധി പുതിയ സവിശേഷതകളുണ്ട്.
സുരക്ഷാ പരിഷ്കാരം, പ്രവർത്തനക്ഷമത വർധിപ്പിക്കൽ എന്നിവക്കും മുതിർന്നിട്ടുണ്ട്. എതാനും ദിവസങ്ങൾക്കുള്ളിൽ ഇൗ പരിഷ്കരണങ്ങൾ ഉപകരണങ്ങളിൽ എത്തുമെന്നാണ് ഗൂഗിൾ പറയുന്നത്. ആൻഡ്രോയിഡ് ആപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയും നവീകരിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ ആപ്പുകൾക്ക് വി.പി.എൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടച്ച്സ്ക്രീൻ പെയറിങ് സെറ്റിങ്സ്, ടാബ്ലറ്റായി ഉപയോഗിക്കുേമ്പാൾ സ്പ്ലിറ്റ് വ്യൂ മോഡ് തുടങ്ങിയവയുമുണ്ട്. സ്വകാര്യ വിവരങ്ങളും പാസ്വേഡും ചോർത്തുന്നത് തടയുന്ന സുരക്ഷാപരിഷ്കരണമാണ് അപ്ഡേറ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.