കോവിഡ് കാലത്ത് അമേരിക്കക്കാർ ഏറ്റവും കൂടുതൽ തിരയുന്നത് ‘ഗുഡ് ന്യൂസ്’; സെർച്ച് ഡാറ്റ പുറത്തുവിട്ട് ഗൂഗ്ൾ
text_fieldsന്യൂയോർക്: അമേരിക്കയിൽ ജനങ്ങൾ വീട്ടിലിരുന്ന പ്രാർഥനയിലാണ്. അനിയന്ത്രിതമായ രീതിയിൽ രാജ്യത്ത് പടർന്നുപി ടിച്ച കോവിഡ് 19 വൈറസിെൻറ ഭീതിയൊന്ന് അടങ്ങാൻ. വില്ലനെ ആരാലും പിടിച്ചുകെട്ടാൻ സാധിക്കാതെ വരുേമ്പാൾ രക് ഷക്കെത്താറുള്ള സിനിമകളിലെ സൂപ്പർഹീറോകളെയൊന്നും അവരിപ്പോൾ പ്രതീക്ഷിക്കുന്നില്ല. മറിച്ച് കുറച്ച് നല്ല വ ാർത്തകളാണ് അവർ ആഗ്രഹിക്കുന്നത്. അമേരിക്കയിലെ ജനങ്ങൾ കോവിഡ് ബാധക്ക് ശേഷം ഏറ്റവും കൂടുതൽ ഗൂഗ്ൾ സെർച്ച് എഞ്ചിനിൽ തിരഞ്ഞ വാക്ക് ‘ഗുഡ് ന്യൂസ്’ എന്നാണ്. സംഭവം പുറത്തുവിട്ടത് മറ്റാരുമല്ല, ഗൂഗ്ൾ തന്നെ.
കാലിഫോർണിയ അടിസ്ഥാനമാക്കിയുള്ള ടെക് ഭീമൻ ഗൂഗ്ൾ, 2004 മുതൽ അവരുടെ സെർച്ച് ഡാറ്റ പുറത്തുവിടാൻ തുടങ്ങിയിരുന്നു. 2006ൽ ഗൂഗ്ളൾ ട്രെൻറ്സ് എന്ന പുതിയ ഫീച്ചറിലൂടെ മാലോകർ ഏറ്റവും കൂടുതൽ തിരഞ്ഞ എല്ലാ കാര്യങ്ങളും പുറത്തുവിട്ടുതുടങ്ങി. എന്നാൽ ഗൂഗ്ളിെൻറ ചരിത്രത്തിൽ അമേരിക്കയിൽ നിന്ന് ആദ്യമായാണ് ഗുഡ് ന്യൂസ് എന്ന രണ്ട് വാക്കുകൾ സെർച്ച് എഞ്ചിനിൽ ട്രെൻറാവുന്നത്.
ഇത്രയധികം ആളുകൾ ഗുഡ് ന്യൂസിനായി സെർച്ച് എഞ്ചിനിൽ കുത്തിയിരുന്ന് അന്വേഷിക്കാൻ കാരണമായിരിക്കുന്നത് യു.എസിൽ പ്രഖ്യാപിച്ച നിർബന്ധിത ലോക്ഡൗൺ തന്നെയാണ്. വേദനിപ്പിക്കുന്ന വാർത്തകൾ മാത്രമാണ് ദിവസവും അവർ ന്യൂസ് ചാനലുകളിലൂടെയും മറ്റും കാണുന്നത്. അവയിൽ നിന്നും പടരുന്ന ഭീതിയിൽ നിന്നും മുക്തി നേടാനുള്ള മരുന്നായിരിക്കാം ഗൂഗ്ളിൽ നല്ല വാർത്തക്കായി തേടാൻ അവരെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം വരെ 25 ശതമാനം മാത്രമായിരുന്നു ‘ഗുഡ് ന്യൂസ്’ എന്ന വാക്ക് അമേരിക്കക്കാർ ഗൂഗ്ളിൽ സേർച്ച് ചെയ്തതെങ്കിൽ നിലവിൽ അത് 100 ശതമാനമായി ഉയർന്നിരിക്കുന്നു. ജനുവരി മുതലാണ് ഇൗ ഉയർച്ച ഗൂഗ്ൾ ട്രെൻഡ്സിൽ ദൃശ്യമായി തുടങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലുമായി അത് റെക്കോഡ് ഉയരത്തിലേക്കാണ് എത്തിയത്.
കൊറോണ വൈറസമായി ബന്ധപ്പെട്ട നല്ല വാർത്തകൾ എന്നർഥം വരുന്ന “good news about Coronavirus” മാർച്ച് ഒന്നിന് അഞ്ച് ശതമാനമാണെങ്കിൽ മാസാവസാനമത് 100ശതമാനമായി വർധിച്ചു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക നിലവിൽ ലോകത്ത് ഒന്നാമതാണ്. രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുകയാണ്. മരണം 8,454 ആയെങ്കിലും കഴിഞ്ഞ 24 മണിക്കൂറിൽ വെറും രണ്ട് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നത് ഒരു ‘ഗുഡ് ന്യൂസ്’ ആണ്. അതേസമയം ഇറ്റലി, യു.കെ, ഇറാൻ, ബെൽജിയം, നെർതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ മരണം ക്രമാതീതമായി ഉയരുന്ന കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.