ഇൻറലിൽ സുരക്ഷാ വീഴ്ച; കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ജാഗ്രതൈ
text_fields
വാഷിങ്ടൺ: ഇൻറൽ അടക്കമുള്ള ചിപ്പുകൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വൻ സുരക്ഷാ വീഴ്ചയെന്ന് ഗൂഗിൾ. ലോകത്തുടനീളം ഉപയോഗിക്കുന്ന ഇൻറൽ, എ.എം.ഡി, എ.ആർ.എം അടക്കമുള്ള കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പുകളിൽ ഹാക്കർമാർക്ക് അനായാസം കടന്നുകയറാവുന്ന സുരക്ഷ വീഴ്ചയെുണ്ടെന്ന് ഗൂഗിളിെൻറ പ്രൊജക്ട് സീറോ ടീം ആണ് വെളിപ്പെടുത്തിയത്. ഇത്തരം പ്രൊസസറുകൾ അടങ്ങിയ കമ്പ്യൂട്ടറുകളിൽ നിന്നും പാസ്സ്വേഡുകളും മറ്റ് വിവരങ്ങളും ചോരാൻ സാധ്യതയുണ്ടെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.
എല്ലാ ചിപ്പുകെളയും ബാധിക്കുന്ന ‘സ്പെക്ടർ’ എന്നുപേരിട്ട വീഴ്ചയാണ് ഇതിലൊന്ന്. ഇൻറലിെൻറ ചിപ്പുകളിൽ ‘മെൽറ്റ്ഡൗൺ’ എന്ന മറ്റൊരു ബഗും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഹാക്കർമാർ നുഴഞ്ഞുകയറിയതിന് തെളിവില്ലെന്നാണ് സൂചന. 1995നുശേഷം നിർമിച്ച ചിപ്പുകളിലാണ് ബഗുകൾ കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ആവശ്യമായ സോഫ്റ്റ്വെയർ പരിഷ്കാരംവഴി പ്രശ്നം പരിഹരിക്കാനാണ് തിരക്കിട്ട നീക്കം. ലോകത്തുടനീളം 80 ശതമാനം കമ്പ്യൂട്ടറുകളുടെയും 90 ശതമാനം ലാപ്ടോപ്പുകളുടെയും ചിപ്പുകൾ നൽകുന്നത് ഇൻറലാണ്. ഇവയിലേറെയും ആവശ്യമായ മാറ്റങ്ങൾ ഉടൻ വരുത്താവുന്നയാണ്. ചിലതിൽ മാറ്റങ്ങൾക്ക് സമയമെടുക്കേണ്ടിവരും.
സുരക്ഷാ വീഴ്ച പ്രൊജക്ട് സീറോ ടീം കണ്ടെത്തിയതോടെ അതിനുള്ള നടപടി സജീവമാക്കി ഇൻറൽ. സെക്യൂരിറ്റി പാച്ച് നൽകി പ്രശ്നം പരിഹരിക്കാമെന്ന് ഇൻറൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശരാശരി കമ്പ്യൂട്ടർ ഉപഭോക്താവിന് ഇത് നേരിടേണ്ട സാഹചര്യമുണ്ടാവില്ലെന്നും എത്രയും വേഗം പരിഹരിക്കുമെന്നും ഇൻറൽ ഉറപ്പ് നൽകുന്നു.
വരും ദിവസങ്ങളിൽ തന്നെ സുരക്ഷാവീഴ്ച പരിഹരിക്കാൻ ഗൂഗിളും ഇൻറലും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ടെക്നോളജി സൈറ്റായ ദി രജിസ്റ്റർ സംഭവം വാർത്തയാക്കിയതോടെയാണ് പ്രശ്നമുണ്ടായ വിവരം ഇൻറലിന് വെളിപ്പെടുത്തേണ്ടി വന്നത്. എ.എം.ഡി അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് വീഴ്ച നേരിടാനുള്ള ശ്രമത്തിലാണ് ഇൻറൽ. എന്നാൽ വ്യത്യസ്ത ഡിസൈനുള്ള തങ്ങളുടെ ചിപ്പിന് സുരക്ഷാ വീഴ്ചയില്ലെന്ന് എ.എം.ഡി അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.