ചൈനീസ് ആപ്പുകളുടെ നിരോധനം; ഷെയര്‍ചാറ്റിന് വന്‍കുതിപ്പ്
text_fieldsകൊച്ചി: രാജ്യസുരക്ഷയും വിവരചോർച്ചയും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റില്‍ വന്‍കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നതെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.
നിരോധനം പ്രഖ്യാപിച്ചശേഷം 1.50 കോടി ഡൗണ്‍ലോഡ് നടന്നു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് സര്‍ക്കാറിനെ പിന്തുണച്ചുകൊണ്ട് ഒരു ലക്ഷത്തിലധികം പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ വന്നുകഴിഞ്ഞു. പോസ്റ്റുകള്‍ക്ക് 10 ലക്ഷം പേരുടെ ലൈക്കും വാട്ട്‌സ്ആപ്പില്‍ അഞ്ചു ലക്ഷം പേരുടെ ഷെയറും ഇതിനകം ലഭിച്ചു.
ഇതിനിടെ കേന്ദ്ര സർക്കാറിൻെറ മൈ ഗവ് ഇന്ത്യ (mygovindia) ഷെയര്‍ചാറ്റുമായി സഹകരിക്കുകയാണെന്ന പ്രഖ്യാപനവും ഉണ്ടായി. ഇതോടെ മൈഗവ് ഇന്ത്യക്ക് 15 ഇന്ത്യന്‍ ഭാഷകളിലായി ആറു കോടി സജീവ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യാനാകും.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളിലായി 15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ആറ് കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുമുണ്ട്. പിന്തുണ നല്‍കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഷെയര്‍ചാറ്റിൻെറ മറ്റൊരു വിജയത്തിന് ഇത് നല്ലൊരു അടിത്തറയാകുമെന്ന് ഉറപ്പുണ്ടെന്നും സി.ഒ.ഒയും സഹസ്ഥാപകനുമായ ഫരീദ് ആഹ്‌സാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.