ഒാർഡർ ചെയ്തത് ഹെഡ്ഫോൺ; ലഭിച്ചത് ഇരുമ്പ് കഷ്ണം, തട്ടിപ്പിനിരയായി സോനാക്ഷി
text_fieldsമുംബൈ: ബോളിവുഡ് താരം സോനാക്ഷി സിൻഹക്ക് ആമസോണിൽ നിന്ന് ലഭിച്ചത് ഇരുമ്പ് കഷ്ണം. ആമസോണിൽ ഹെഡ്ഫോണിന ായിരുന്നു സോനാക്ഷി ഒാർഡർ നൽകിയിരുന്നത്. എന്നാൽ, പാഴ്സൽ എത്തിയപ്പോൾ അതിൽ ഹെഡ്ഫോണിന് പകരം ഇരുമ്പ് കഷ് ണമായിരുന്നു ഉണ്ടായിരുന്നത്.
Hey @amazonIN! Look what i got instead of the @bose headphones i ordered! Properly packed and unopened box, looked legit... but only on the outside. Oh and your customer service doesnt even want to help, thats what makes it even worse. pic.twitter.com/sA1TwRNwGl
— Sonakshi Sinha (@sonakshisinha) December 11, 2018
സോനാക്ഷി ട്വിറ്ററിലുടെ പാഴ്സലിെൻറ ചിത്രങ്ങൾ പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രീമിയം ഹെഡ്ഫോൺ ഒാർഡർ ചെയ്ത തനിക്ക് വൃത്തിയായി പാക്ക് ചെയ്ത പൊട്ടിക്കാത്ത കവർ ലഭിച്ചു. പുറത്ത് മാത്രമായിരുന്നു പാക്കിങ്ങിലെ ഭംഗി ഉണ്ടായിരുന്നത്. അകത്ത് ബോസ് ഹെഡ്ഫോണിന് പകരം ഇരമ്പ് കഷ്ണമായിരുന്നു സോനാക്ഷി ട്വിറ്ററിൽ കുറിച്ചു.
സോനാക്ഷിയുടെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേർ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ആളുകളെ കബളിപ്പിക്കുന്നതിൽ ആമസോണിന് പാവപ്പെട്ടവനെന്നോ സെലിബ്രേറ്റിയെന്നോ വ്യത്യാസമില്ലെന്നായിരുന്നു ഒരു ട്വീറ്റ്. ഫ്ലിപ്കാർട്ട് നൽകുന്ന സോപ്പിനേക്കാളും എത്രയോ ഭേദമാണ് ഇരുമ്പ് കഷ്ണമെന്നായിരുന്നു മറ്റൊരാളുടെ കമൻറ്. അതേസമയം, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഉടൻ തന്നെ ആമസോൺ സപ്പോർട്ട് ടീം താങ്കളുമായി ബന്ധപ്പെടും. ദയവായി താങ്കളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകു എന്നായിരുന്നു ആമസോണിെൻറ ട്വീറ്റിനോടുള്ള പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.