ജീവിതം ആപ്പിലാക്കി ‘സ്പൈ ആപ്പുകൾ’
text_fieldsതൃശൂർ: തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന സംശയത്തിലാണ് എളമക്കര സ്വദേശി രണ്ട് മാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പരാതിക്കാരെൻറ ഫോണ്‍ തന്നെയാണ് വില്ലനെന്ന് പൊലീസ് കണ്ടെത്തി. ഭാര്യ കാമുകെൻറ സഹായത്തോടെ ഫോണിൽ സെറ്റ് ചെയ്ത് വെച്ച ‘സ്പൈ ആപ്പ്’ തകർത്തത് ഒരു ജീവിതമാണ്’.
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി കുടുംബ ജീവിതം തകർക്കുന്ന ‘സ്പൈ ആപ്പുകള്‍’ വ്യാപകമാവുകയാണ്. സ്വകാര്യത ചോര്‍ത്തി ഇ-മെയില്‍ പാസ്വേഡുകളും ചോർത്തുന്നുണ്ട്. ഒരാൾക്ക് അത് ഭാര്യയെ സംശയിക്കുന്ന ഭർത്താവിനും ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യക്കും അതല്ല മറ്റാർക്കും ആരുടെയും സ്വകാര്യതക്കുള്ളിൽ ചെറിയ സൗഹൃദത്തിലൂടെ എളുപ്പത്തിൽ നുഴഞ്ഞുകയറി ജീവിതം തകർക്കാനാവും. സ്വകാര്യത ചോര്‍ത്തിയെടുക്കുന്ന സ്പൈ ആപ്പുകള്‍ വില്ലനാവുന്ന സംഭവങ്ങള്‍ ഏറിവരുന്നുവെന്ന് പൊലീസ് സൈബർ വിങ് ചൂണ്ടിക്കാട്ടുന്നു.
പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നവയും ഓണ്‍ലൈനില്‍ വാങ്ങാനാവുന്നതുമായ സ്പൈ ആപ്പുകളുണ്ട്. ഈ ആപ്പ് കാണാത്ത വിധം ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. ഫോണിെൻറ ഉടമക്ക് ഇങ്ങനെയൊരു ആപ്പ് പ്രവര്‍ത്തിക്കുന്നതായി അറിയുകയേ ഇല്ല. പക്ഷേ, കാമറ സദാ ഓണ്‍ ആയി കിടക്കും. ഓഡിയോ റെക്കോഡിങ്ങും പ്രവര്‍ത്തനക്ഷമമാകും. ഫോണ്‍ ഉപയോഗിക്കുന്ന ആള് എവിടെയെല്ലാം പോകുന്നു, ആരെയെല്ലാം വിളിക്കുന്നു, എന്തെല്ലാം സംസാരിക്കുന്നു എന്നതെല്ലാം ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത വ്യക്തിക്ക് നിരീക്ഷിക്കാനാകും. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പൊലീസിലെ സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ ഏറെയാണ്. സ്പൈ ആപ്പുകള്‍ കണ്ടെത്തിയത് കൂടുതലായും ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ്.
ഫോണ്‍ സദാസമയം പാസ്വേഡ് ഇട്ട് സുരക്ഷിതമാക്കുകയാണ് ഇതിനെ ചെറുക്കാനുള്ള ഒരു വഴി. ഫാക്ടറി റീസ്റ്റോര്‍ സെറ്റിങ് ചെയ്താല്‍ ഇത്തരം ആപ്പുകളുണ്ടെങ്കില്‍ ഒഴിവാക്കാനാകും. പക്ഷേ കൂട്ടത്തില്‍ ഫോണിലെ മറ്റ് ഡാറ്റകളെല്ലാം നഷ്ടമാകും. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അനിവാര്യതയേക്കാൾ ഉപരിയായി മൊബൈൽ ഫോണുകളും ആപ്ലിക്കേഷനുകളും വ്യക്തി ജീവിതത്തിന് ആപ്പാവുമെന്ന് ഐ.ടി രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.