സുരക്ഷാ വീഴ്ച്ച; സൂം ആപ്പും ഗൂഗ്ൾ ഹാങ്ങൗട്ടും ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ബാങ്ക്
text_fieldsന്യൂയോർക്: അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന വിഡിയോ കോൺഫറൻസിങ് ആപ്പായ സൂമിനെതിരെ കൂടുതൽ കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രൂപ്പ് വിഡിയോ കേ ാളിങ്ങിന് സൗകര്യമൊരുക്കുന്ന ആപ്പാണ് സൂം. മറ്റ് വിഡിയോ കോളിങ് ആപ്പുകളെ പിന്തള്ളി നിലവിൽ ലോകത്ത് ഏറ്റ വും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ് സൂം.
സ്വകാര്യ വിവരങ്ങളുടെ ചോർച്ചയു ം സുരക്ഷാ കാരണങ്ങളും പറഞ്ഞാണ് പല വമ്പൻ കമ്പനികൾ സൂമിനെ വിലക്കുന്നത്. ഏറ്റവും ഒടുവിലായി ബ്രിട്ടൻ കേന്ദ്രമായ ി വിവധ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർേട്ടർഡ് ബാങ്കാണ് സൂം ആപ്പിനെതിരെ രംഗത്തു വന് നിരിക്കുന്നത്.
ഇനി മുതൽ തൊഴിലാളികൾ ഗ്രൂപ്പ് വിഡിയോ കോളുകൾക്കും മറ്റും സൂം ആപ്പ് ഉപയോഗിക്കരുതെന്ന് കമ്പനി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറായ ബിൽ വിേൻറഴ്സ് ആണ് തൊഴിലാളികൾക്കെല്ലാം ഇത് സംബന്ധിച്ച് സന്ദേശം അയച്ചത്. അതേസമയം, അമേരിക്കൻ ടെക് ഭീമനായ ഗൂഗ്ളിെൻറ ഹാങ്ങൗട്ടും ഉപയോഗിക്കരുതെന്ന് സ്റ്റാൻഡേർഡ് ചാർേട്ടർഡ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
സിസ്കോ സിസ്റ്റം ഇൻകിെൻറ വെബെക്സ്, മൈക്രോസോഫ്റ്റിെൻറ ടീംസ്, ബ്ലൂ ജീൻസ് നെറ്റ്വർക് ഇൻകിെൻറ ഡൂ തുടങ്ങിയ ആപ്പുകൾ ഉപയോക്താക്കൾക്ക് നൽകുന്ന സുരക്ഷ സൂമിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ബാങ്ക് അധികൃതർ ആരോപിക്കുന്നത്. തങ്ങൾക്ക് സൈബർ സുരക്ഷ എപ്പോഴും പ്രധാന ഘടകമാണെന്നും ജീവനക്കാർ ഏപ്പോഴും വിശ്വാസ്യതയുള്ള ആപ്പുകൾ മാത്രം ഇടപാടുകൾക്ക് ഉപയോഗിക്കണമെന്നും ബാങ്കിെൻറ വക്താവ് റോയിറ്റേഴ്സിനോട് പറഞ്ഞു.
ഗ്രൂപ്പ് വിഡിയോ കോളിൽ സൂംബോംബിങ്
ചിലർ ഗ്രൂപ്പ് വിഡിയോ കോൾ നടത്തുന്നതിനിടെ മറ്റൊരാൾ നുഴഞ്ഞ് കയറിയതോടെയാണ് സൂം ആപ്പ് ആഗോള തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയത്. നുഴഞ്ഞു കയറിയ ആൾ നഗ്നത പ്രദർശിപ്പിക്കുകയും അത്തരത്തിലുള്ള ചിത്രങ്ങൾ കാട്ടുകയും ചെയ്ത സംഭവങ്ങൾ പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുകയായിരുന്നു. ‘സൂം ബോംബിങ്’ എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്. ചിലർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയതായും പരാതികൾ ഉയർന്നു. അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്.ബി.െഎക്ക് ഇത്തരം പരാതികൾ നിരവധിയാണ് ലഭിച്ചിരിക്കുന്നത്.
ലോകമെമ്പാടും കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ച് മാസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മാർച്ച് വരെ ഒരു കോടി ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന സൂമിന് ഇപ്പോൾ 20 കോടിയായി ഉയർന്നു. ഇലോൺ മസ്കിെൻറ സ്പേസ് എക്സ്, ഗൂഗ്ൾ, ന്യൂയോർകിലെ വിദ്യാഭ്യാസ സ്ഥാപനം, തായ്വാൻ, ജർമൻ സർക്കാരുകൾ തുടങ്ങി സൂമിനെതിരെ പരസ്യമായി രംഗത്തെത്തിയവർ നിരവധിയാണ്.
എറിക് യുവാൻ എന്ന അമേരിക്കക്കാരെൻറ കീഴിലുള്ള കമ്പനിയാണ് സൂം. സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന ആരോപണങ്ങളെ തുടർന്ന് കമ്പനിയുടെ ഒാഹരി മൂല്യം ഗണ്യമായി ഇടിഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും സൂം ആപ്പിെൻറ ഉപയോക്താക്കളുടെ എണ്ണവും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.