തേജസ് യുദ്ധവിമാനത്തിെൻറ നിർണായക പരീക്ഷണം വിജയം VIDEO
text_fieldsന്യൂഡൽഹി: നാവികസേന വിന്യാസവുമായി ബന്ധപ്പെട്ട് തേജസ് യുദ്ധവിമാനത്തിെൻറ നിർണായക പരീക്ഷണം വിജയം. യുദ്ധക് കപ്പലിൽ അടിയന്തരമായി ഇറക്കാനുള്ള പരീക്ഷണമാണ് വിജയിച്ചത്. വെള്ളിയാഴ്ച ഗോവയിൽ ഐ.എൻ.എസ് ഹൻസയിൽ നടന്ന പരീക് ഷണത്തിൽ സേന അധികൃതരും പങ്കാളികളായി.
പരീക്ഷണം വിജയിച്ചതോടെ യുദ്ധക്കപ്പലിൽ ജെറ്റ് വിമാനം ഇറക്കാനുള്ള ശേഷി കൈവരിച്ച രാജ്യങ്ങളുടെ സംഘത്തിൽ ഇന്ത്യയും ഇടംനേടി. ഇതോടൊപ്പം കുറഞ്ഞ ദൂരത്തിൽ വിമാനം നിലത്തിറക്കുന്നതിനുള്ള പരീക്ഷണവും നടന്നു. കടൽതീരത്ത് നിലത്തിറക്കിയ ഉടൻ വിമാനം കമ്പിവലകൊണ്ട് മൂടുകയായിരുന്നു.
#WATCH DRDO and the Aeronautical Development Agency successfully executed the first ever arrested landing of LCA Tejas (Navy) at the shore based test facility in Goa. This is a step towards the aircraft getting operational on aircraft carrier INS Vikramaditya. (video:DRDO) pic.twitter.com/LcsnIYTHPU
— ANI (@ANI) September 13, 2019
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിയ ദിനമാണിതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡി.ആർ.ഡി.ഒയുടെ പങ്കാളിത്തത്തോടെ തദ്ദേശീയമായാണ് തേജസ് യുദ്ധവിമാനം വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.