ആധാർ സംരക്ഷിക്കാൻ വിർച്യുൽ െഎ.ഡി
text_fieldsന്യൂഡൽഹി: ആധാർ കാർഡ് ഉടമകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ അധികൃതർ പരാജയപ്പെെട്ടന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിൽ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) പുതിയ രഹസ്യനമ്പറുമായി രംഗത്ത്. യു.െഎ.ഡി.എ.െഎ വെബ്സൈറ്റിൽ വിർച്വൽ െഎ.ഡി ഉണ്ടാക്കി വിവിധ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. ആധികാരികത ഉറപ്പുവരുത്താൻ ആധാറിലെ 12 അക്ക നമ്പറിന് പകരം ഇനി വിർച്വൽ െഎ.ഡിയിലൂടെ ലഭിക്കുന്ന 16 ക്രമരഹിത അക്കങ്ങളും ബയോമെട്രിക് വിവരങ്ങളും നൽകിയാൽ മതിയാകും.
ഉപയോക്താവിന് ആവശ്യാനുസരണം വിർച്വൽ െഎ.ഡികൾ ഉണ്ടാക്കാം. പുതിയത് ഉണ്ടാക്കുേമ്പാൾതന്നെ പഴയ െഎ.ഡികൾ ഇല്ലാതാവും. മാർച്ച് ഒന്നുമുതൽ സേവനദാതാക്കൾ വിർച്വൽ െഎ.ഡി സ്വീകരിച്ചുതുടങ്ങും. ജൂൺ ഒന്നുമുതൽ ഏജൻസികൾ നിർബന്ധമായും സ്വീകരിക്കണം.
സേവനദാതാക്കൾ ഉപയോക്താവിെൻറ ആവശ്യമുള്ള വിവരങ്ങൾ മാത്രം തേടുന്ന സംവിധാനവും (ലിമിറ്റഡ് കെ.വൈ.സി) ആവിഷ്കരിച്ചു. ഉപയോക്താക്കളിൽനിന്ന് തേടുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.