ടിക് ടോക് ഉപയോഗം സുരക്ഷിതമാക്കാം
text_fieldsതിരുവനന്തപുരം: 15 സെക്കൻറിലെ ദൃശ്യപരിധിയിൽ ആടിപ്പാടി വൈറലാകുന്ന മലയാളികൾക്ക് ടിക് ടോക് വക ചൂടൻ ഉപദേശം. ടിക്ടോക്ക് വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മാത്രമാണ്, അത് ജീവിതമല്ല. 13 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ടിക്ടോക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഡിജിറ്റല്‍ ക്ഷേമമാണ് ടിക്ടോക്കിെൻറ പ്രധാന ദൗത്യമെന്ന കാര്യവും ‘വൈറൽ ചങ്കുകളുടെ’ മാതാപിതാക്കളോട് ടിക്ടോക് അടിവരയിടുന്നു.
പുതു തലമുറ സജീവമായി പങ്കാളികളാക്കുകയും സ്വതന്ത്രമായി വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെയ്ക്കൽ പ്ലാറ്റ്ഫോം ട്രൻറാണെന്നത് േനരാണ്. 13 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം വീഡിയോ ചെയ്യാനും ആപ്പിലേക്ക് കടക്കാനും അനുവാദം നല്‍കുന്ന സുരക്ഷ ക്രമീകരണമുണ്ട്. ഏത് പോയിൻറിലും ആസ്വദിക്കാവുന്ന നിരവധി ഹാഷ്ടാഗുകള്‍ ആപ്പില്‍ തരംഗമാണ്. ഏതെല്ലാമാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടുന്നതിന് നിങ്ങളുടെ കുട്ടികളുമായി അല്‍പസമയം ആപ്പില്‍ ചെലവഴിക്കണം. അറിവ് നൽകുന്നതും പ്രോല്‍സാഹനജനകവുമായ വീഡിയോകള്‍ മാത്രം പ്രോൽസാഹിപ്പിക്കണം.
‘സ്‌ക്രീന്‍ ടൈം’ മാനേജ്മെൻറിലൂടെ ആപ്പിൽ ചെലവഴിക്കാനുള്ള സമയം മാതാപിതാക്കള്‍ക്ക് സെറ്റ് ചെയ്യാം. സമയ പരിധി കഴിയുമ്പോള്‍ ടിക്ടോക്ക് തുടരാന്‍ പാസ്വേർഡ് നല്‍കേണ്ടിവരും. ഇത് നിരീക്ഷണം എളുപ്പമാക്കും. ഉപയോഗ നിയന്ത്രണമാണ് മറ്റൊരു പ്രധാന സവിശേഷത. അസുഖകരമായ അഭിപ്രായങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ‘കമൻറ്സ് ഫീച്ചര്‍’ പരിചയപ്പെടുത്തി കൊടുക്കുക. സൈബര്‍ ആക്രമണങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിതെന്നും ടിക്ടോക്ക് അഭിപ്രായപ്പെട്ടു.
ടിക് ടോക് പുറത്തിറക്കിയ പ്രസ്താവന
സോഷ്യല്‍ മീഡിയ ദുരുപയോഗം കാരണം സമൂഹത്തിന്റെ മൂല്യച്യുതിയില്‍ വീഴുന്ന തലമുറയെ സോഷ്യല്‍ മീഡിയയിലെ വേണ്ടതും വേണ്ടാത്തതുമായ കൂട്ടു കെട്ടുകള്‍ മനസിലാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി കര്‍ശന നിര്‍ദ്ദേശവുമായി ടിക് ടോക്. ഇതിനായി മാതാപിതാക്കല്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിവരങ്ങള്‍ പങ്ക് വെക്കുകയാണ്. ഭൂരിഭാഗം കൗമാരക്കാര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകവുമായി ആദ്യമായി ബന്ധം പുലര്‍ത്തുക. അതുകൊണ്ടു തന്നെ കോളേജിലേക്കുള്ള അവരുടെ ആദ്യ ദിനത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളെല്ലാം ഇവിടെയും ആവശ്യമാണ്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായും കൗമാരക്കാര്‍ നല്ല തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്.
പുതു തലമുറ സജീവമായി പങ്കാളികളാകുകയും സ്വതന്ത്രമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കൗമാരക്കാര്‍ ഈ 15 സെക്കണ്ടില്‍ പ്രശസ്തിയും വിനോദവും കണ്ടെത്തുമ്പോള്‍, ആപ്പിന് എന്താണ് ഇത്ര പ്രത്യേകത എന്ന് അല്‍ഭുതപ്പെടുകയാണ് മാതാപിതാക്കള്‍.
ചുരുക്കത്തില്‍- ടിക്ടോക്ക് വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്. നൂതന മാര്‍ഗങ്ങളിലൂടെ ലോകവുമായി അവരവരുടെ പ്രതിഭയും അറിവും പങ്കുവയ്ക്കുന്ന സമൂഹമാണിത്. ടിക്ടോക്ക് കൗമാരക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പായി മാറിയതോടെ ഇതിലേക്ക് കടക്കുന്ന കൗമാരക്കാരെ ഉത്തരവാദിത്വമുള്ള ഡിജിറ്റല്‍ വാസിയാക്കാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളാണ് ടിക് ടോക് വിശദീകരിക്കുന്നത്.
13 വയസിനു മുകളിലുള്ളവര്‍ക്ക്: ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ 13 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ടിക്ടോക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. 13 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രം സൃഷ്ടികള്‍ നടത്താനും പ്ലാറ്റ്ഫോമിലേക്ക് കടക്കാനും അനുവാദം നല്‍കുന്ന ഗേറ്റ് സുരക്ഷ ഫീച്ചറിലുണ്ട്. 13 വയസില്‍ താഴെയുള്ള നിങ്ങളുടെ കുട്ടികള്‍ക്ക് ഈ പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ പോലുമാകില്ലെന്ന് ഈ സുരക്ഷാ ഫീച്ചര്‍ ഉറപ്പാക്കുന്നു.
നല്ലത് പ്രോല്‍സാഹിപ്പിക്കുക: ഏത് പോയിന്റിലും ആസ്വദിക്കാവുന്ന നിരവധി ഹാഷ്ടാഗുകള്‍ ആപ്പില്‍ തരംഗമാണ്. ഏതെല്ലാമാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടുന്നതിന് നിങ്ങളുടെ കുട്ടികളുമായി അല്‍പ സമയം ആപ്പില്‍ ചെലവഴിക്കുക. അറിവിനും പ്രോല്‍സാഹനജനകമായ വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുക.
ചെലവഴിക്കുന്ന സമയം പരിശോധിക്കുക: ഡിജിറ്റല്‍ ക്ഷേമമാണ് ആപ്പിന്റെ പ്രധാന ഫീച്ചറെന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ''സ്‌ക്രീന്‍ ടൈം മാനേജ്മെന്റി''ലൂടെ മാതാപിതാക്കള്‍ക്ക് 40, 60, 90, 120 എന്നിങ്ങനെ ചെലവഴിക്കാനുള്ള മിനിറ്റുകള്‍ സെറ്റ് ചെയ്യാം. സമയ പരിധി കഴിയുമ്പോള്‍ ടിക്ടോക്ക് തുടരാന്‍ പാസ്വേര്‍ഡ് നല്‍കേണ്ടിവരും. ഇത് നിരീക്ഷണം എളുപ്പമാക്കും.
വീക്ഷിക്കുന്ന ഉള്ളടക്കള്‍ നിയന്ത്രിക്കുക: ഉപയോഗ നിയന്ത്രണമാണ് മറ്റൊരു പ്രധാന സവിശേഷത. ''റസ്ട്രിക്റ്റഡ് മോഡ്'' ആപ്പിലെ ഉള്ളടക്കങ്ങള്‍ക്ക് പരിധി കല്‍പ്പിക്കുന്നു. കൗമാരക്കാര്‍ക്ക് അനുയോജ്യമല്ലാത്തത് തടയുന്നു. പാസ്വേര്‍ഡ് ഉപയോഗിച്ച് ഈ ഫീച്ചറും ആക്റ്റിവേറ്റ് ചെയ്യാം.വെറുപ്പിക്കുന്നവരെ ഒഴിവാക്കുന്നു: അസുഖകരമായ അഭിപ്രായങ്ങളില്‍ നിന്നും നിങ്ങളുടെ കൗമാരക്കാരെ രക്ഷിക്കാന്‍ ''കമന്റസ് ഫില്‍റ്റര്‍ ഫീച്ചര്‍'' പരിചയപ്പെടുത്തി കൊടുക്കുക. ഇതിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 30 വാക്കുകള്‍ തെരഞ്ഞെടുത്ത് ഈ വാക്കുകള്‍ വരുന്ന കമ്മന്റുകള്‍ തനിയെ ഒഴിവാക്കാം. സൈബര്‍ ആക്രമണങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്.
ഉപകരണ പരിപാലനം: പ്ലാറ്റ്ഫോം അവതരിപ്പിച്ച ഉപകരണ പരിപാലന ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ടിക്ടോക്കില്‍ തന്നെ സെഷന്‍ അവസാനിപ്പിക്കാനും മറ്റ് ഉപകരണങ്ങളിലെ അവരുടെ അക്കൗണ്ട് നീക്കം ചെയ്യാനും സാധിക്കുന്നു. കുട്ടികളുടെ അക്കൗണ്ട് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് മാതാപിതാക്കളെ സഹായിക്കുന്നു.
വിവിധ ഭാഷകളിലും സംസ്‌കാരത്തിലും മേഖലകളിലുമുള്ളവര്‍ക്ക് അറിവ്, പഠിപ്പ്, വിനോദം, പ്രചോദനം എന്നിവ പകര്‍ന്നു നല്‍കുന്ന പ്രമുഖ മൊബൈല്‍ പ്ലാറ്റ്ഫോമുകളുടെ ശ്രേണി ലഭ്യമാക്കുന്ന സാങ്കേതിക കമ്പനിയാണ് ബൈറ്റ് ഡാന്‍സ്. ആളുകളെയും വിവരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ആവേശത്തില്‍ 2012ല്‍ യിമിങ് ഷാംഗ് സ്ഥാപിച്ചതാണ് ബൈറ്റ് ഡാന്‍സ്. വിനിമയത്തിനും സൃഷ്ടികള്‍ക്കുമായുള്ള ഒരു ആഗോള പ്ലാറ്റ്ഫോം. 150ലധികം വിപണികളില്‍ 75 പ്രാദേശിക ഭാഷകളിലായുള്ള ടിക്ടോക്ക്, ഹെലോ, വിഗോ വീഡിയോ തുടങ്ങിയ മൊബൈല്‍ ആപ്പുകളെല്ലാം ബൈറ്റ് ഡാന്‍സിന്റെ ശ്രേണിയില്‍ വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.