ടിക് ടോക്കിനെ ട്രോളി കേരള പൊലീസ്
text_fieldsകൊച്ചി: പരസ്പരം ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ടിക്ടോക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രേമം പൊളിഞ്ഞത് ആഘോഷിക്കുകയും ‘തേച്ചിട്ടുപോയ’ അവ നെ/അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വിഡിയോകളാണ് ഏറെ. അതോടെ, സാമൂഹമാധ്യ മ ഉപയോഗത്തിൽ സഭ്യതയും മാന്യതയും പുലർത്തണമെന്ന നിർദേശവുമായി കേരള പൊലീസ് രംഗെ ത്തത്തി. ‘‘സതീശെൻറ മോനല്ലേടാ...’’ എന്നുതുടങ്ങുന്ന വരികളും അശ്ലീലപദങ്ങളുമായി മൂന്ന് വിദ്യാർഥിനികൾ ഇറക്കിയ വിഡിയോക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മറുപടിയായി ചില യുവാക്കൾ ഇറക്കിയ വിഡിയോകളും വൈറലായി.
മലപ്പുറത്തെ യുവാവ് പ്രേമിച്ച് ഉപേക്ഷിച്ചതിനാൽ വിവാഹപ്പന്തലിൽ വന്ന് തല്ലുമെന്ന യുവതിയുടെ ഭീഷണി വിഡിയോ പ്രചരിച്ചിരുന്നു. ഒരാൾ മറുപടി വിഡിയോയും ഇറക്കി. പിഞ്ചു മകനെയെടുത്ത് വീട്ടമ്മ ഇറക്കിയ വിഡിയോയും വൈറലായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയതോടെ വിഡിയോ അഭിനയം മാത്രമായിരുെന്നന്നും പിഞ്ചുകുഞ്ഞിനെ ഉൾക്കൊള്ളിച്ചത് സ്വാഭാവികതക്കുവേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി ഇവർ ഇറക്കിയ വിശദീകരണ വിഡിയോയിൽ നിരവധി പേരാണ് ‘പൊങ്കാല’യിട്ടത്.
അഭിനയശേഷിയെ പരിപോഷിപ്പിക്കുന്ന ടിക്ടോക് ആപ്പിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പുണ്ട്. അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിത സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ ഇടപെടലുകളെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ഒരു സമൂഹമാധ്യമത്തിൽ ഇടുന്ന പോസ്റ്റ് അവിടെ മാത്രം ഒതുങ്ങിക്കൂടുമെന്ന തെറ്റിധാരണയാണ് ഉള്ളതെന്ന് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് പി. ഭട്ടതിരിപ്പാട് പറഞ്ഞു. എല്ലാ സമൂഹമാധ്യമങ്ങളും പരസ്പരബന്ധിതമാണെന്ന് ഇവർ ചിന്തിക്കുന്നില്ല. ഇത്തരം പ്രവണതകളുടെ ധാർമികവശം ഏറെ മോശമാണ്. എന്തും ആവാമെന്ന തരത്തിെല പ്രകടനങ്ങളാണ് പലരും കാഴ്ചവെക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, സമൂഹത്തിലാകെയാണ് ഇതിെൻറ പ്രതിഫലനമുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.