മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, സ്നേഹം വിതറി ഗൂഗ്ൾ ഡൂഡിൽ
text_fieldsവ്യത്യസ്ത നിറങ്ങളിലുള്ള മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സ്നേഹം വിതറി ഗൂഗ്ൾ ഡൂഡിൽ. ലോകമെമ്പാടും കോവിഡ് 19 പടർന്നുപിടിക്കുേമ്പാൾ മാസ്ക് ധരിക്കേണ്ടതിെൻറ പ്രാധാന്യം ഓർമിപ്പിക്കുകയാണ് ഇന്നത്തെ ഗൂഗ്ൾ ഡൂഡിൽ. ഗൂഗ്ൾ എന്നെഴുതിയ എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളെയും മാസ്ക് ധരിപ്പിച്ചെത്തിയിരിക്കുകയാണ് ആഗോള ഭീമൻമാർ. അക്ഷരങ്ങളെ കൃത്യമായ അകലത്തിലാണ് വിന്യസിച്ചിരിക്കുന്നതും.
ഗൂഗ്ളിെൻറ ഹോം പേജിലെ ഓരോ അക്ഷരത്തിലും അമർത്തുേമ്പാൾ ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളും ഏറ്റവും പുതിയ കണക്കുകളും ലഭ്യമാകും.
1.87 കോടി ജനങ്ങളെയാണ് കോവിഡ് ഇതുവെര ബാധിച്ചത്. ഏഴുലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തു. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് പ്രധാന മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.