ഇൻറർനെറ്റ് വേണ്ട; ആശയവിനിമയം നടത്താൻ ഈ ആപുകൾ മതി
text_fieldsഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസർക്കാർ ഇൻറർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഇൻറർനെറ്റില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് ആപുകൾ പരിചയപ്പെടാം.
ബ്രിഡ്ജ്ഫൈ
ഇൻറർനെറ്റ് ഇല്ലാതെ മെസേജ് അയക്കാൻ സഹായിക്കുന്ന ആപാണ് ബ്രിഡ്ജിഫൈ. ആൻഡ്രോയിഡിലും ഐ.ഒ.എസിലുംആപ് ലഭ്യമാകും. 100 മീറ്റർ പരിധിയിൽ ബ്ലൂടുത്ത് ഉപയോഗിച്ച് മെസേജ് അയക്കാൻ ബ്രിഡ്ജ്ഫൈ ഉപയോഗിച്ച് സാധിക്കും. 100 മീറ്റർ അകലെയുള്ള ആൾക്കാണ് മെസേജ് അയക്കേണ്ടതെങ്കിൽ ഒരു ബ്രിഡ്ജ്ഫൈ ഉപയോക്താവ് വഴി മറ്റൊരാൾക്ക് സന്ദേശം കൈമാറാം.
വോജർ
പീർ ടു പീർ മെസഞ്ചർ സേവനമാണ് വോജർ. വൈ-ഫൈ, ബ്ലൂടുത്ത്, മൈക്രോ ഫോൺ, കാമറ പെർമിഷൻ മാത്രം നൽകിയാൽ വോജർ പ്രവർത്തിക്കും. ടെക്സ്റ്റ്, ഇമേജ്, വോയ്സ് നോട്ട് എന്നിവ വോജർ വഴി അയക്കാം. ഐ.ഒ.എസിൽ മാത്രമാണ് വോജർ ലഭ്യമാവുക. 599 രൂപയാണ് വോജർ ആപിെൻറ വില.
ബ്രിയർ
അടുത്തുള്ളവർക്ക് ബ്ലുടൂത്തും വൈ-ഫൈയും ഉപയോഗിച്ച് മെസേജയക്കാൻ സഹായിക്കുന്ന സംവിധാനമാണ് ബ്രിയർ. ആൻഡ്രോയിഡിലാണ് ബ്രിയർ ആപ് ലഭ്യമാവുക. ടോർ നെറ്റ്വർക്കുമായി ബന്ധിപ്പിച്ച് ഓൺലൈൻ ലോകത്തെ നിരീക്ഷണത്തിൽ നിന്നും ബ്രിയർ ആപ് ഉപയോഗിക്കുന്നവർക്ക് രക്ഷപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.