പുതു ഫീച്ചറുകൾ എത്തുന്നു; 2020ൽ അടിമുടി മാറാൻ വാട്സ് ആപ്
text_fieldsനിരവധി പുതിയ ഫീച്ചറുകളാണ് വാട്സ് ആപ് 2019ൽ അവതരിപ്പിച്ചത്. ഇതിനെ പിന്തുടർന്ന് 2020ലും വാട്സ് ആപ് പുതിയ ചില ഫീച്ചറുകൾ കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകൾ ടെക്സെറ്റുകൾ പുറത്തുവിട്ടു. ഡാർക് മോഡ്, ഫേസ്അൺലോക്ക്, ലാസ്റ്റ് സീൻ ഫോർ സെലക്ടഡ് ഫ്രണ്ട്, സ്വയം നശിക്കുന്ന മെസജേുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ 2020ൽ വാട്സ് ആപിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡാർക്ക് മോഡ്
ദീർഘകാലമായി വാട്സ് ആപ് ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫീച്ചറാണ് ഡാർക്ക് മോഡ്. വാട്സ് ആപിൽ ഡാർക്ക് മോഡ് വരുന്നതോടെ മെസേജുകളുടെ വായന കുടുതൽ സൗകര്യപ്രദമാകുമെന്നാണ് കരുതുന്നത്. വാട്സ് ആപ് ഉപയോഗിക്കുന്ന സമയത്ത് മൊബൈലിലെ ബാറ്ററി ഉപയോഗം കുറക്കാനും ഡാർക്ക് മോഡ് കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് ഓപ്ഷനുകളിൽ വാട്സ് ആപിൽ ഡാർക്ക് മോഡ് എത്തുമെന്നാണ് പ്രതീക്ഷ
സെക്യൂരിറ്റി ഫേസ് അൺലോക്ക്
ഫിംഗർപ്രിൻറിെൻറ അധിക സുരക്ഷ നൽകിയതിന് പുറമേ ഫേസ് അൺലോക്കും 2020ൽ വാട്സ് ആപിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണുകളിലെ ഫേസ് അൺലോക്കിന് സമാനമാവും വാട്സ്ആപിലെ സംവിധാനവും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ലാസ്റ്റ് സീൻ സെലക്ടഡ് ഫ്രണ്ട്സ്
ലാസ്റ്റ് സീൻ എന്ന ഫീച്ചർ ദീർഘകാലമായി വാട്സ് ആപിലുണ്ട്. എന്നാൽ, കോൺടാക്ടിലുള്ള ചിലർക്ക് മാത്രം ലാസ്റ്റ് സീൻ കാണാവുന്ന രീതിയിൽ വാട്സ് ആപിനെ ക്രമീകരിക്കാൻ സാധിക്കില്ല. ഇതിൽ വാട്സ് ആപ് 2020ൽ മാറ്റം വരുത്തും.
സ്വയം ഇല്ലാതാകുന്ന മെസേജുകൾ
നിശ്ചിത സമയത്തിന് ശേഷം മെസേജുകൾ സ്വയം ഇല്ലാതാകുന്ന സംവിധാനവും 2020ൽ വാട്സ് ആപിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെസേജ് അയക്കുേമ്പാൾ തന്നെ ഉപയോക്താവിന് അത് എത്ര സമയത്തിന് ശേഷം ഡിലീറ്റ് ചെയ്യണമെന്ന് തീരുമാനിക്കാം. 2019ൽ തന്നെ ഈ സംവിധാനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും വാട്സ് ആപിൽ പുതിയ ഫീച്ചർ എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.