ട്വീറ്റുകൾക്ക് എഡിറ്റ് ബട്ടൺ തരാമെന്ന് ട്വിറ്റർ; പക്ഷെ ഒരു കണ്ടീഷൻ
text_fieldsവാഷിങ്ടൺ: ട്വിറ്ററിനോട് അതിെൻറ യൂസർമാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറാണ് ട്വീറ്റുകൾക്കുള്ള എഡിറ്റ് ബട്ടൺ. ദിവസേനെ ട്വിറ്ററിെൻറ ഒൗദ്യോഗിക ഹാൻഡിലിൽ പോയി ഒാരോരുത്തരും ഇത് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനോട് പുറംതിരിഞ്ഞുനിൽക്കുകയാണവർ. ഒടുവിൽ ട്വിറ്റർ ട്വീറ്റുകൾ തിരുത്താനുള്ള എഡിറ്റ് ബട്ടൺ നൽകാൻ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, ഒരു വ്യവസ്ഥയുണ്ട് എന്ന് മാത്രം.
You can have an edit button when everyone wears a mask
— Twitter (@Twitter) July 2, 2020
എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കിൽ തങ്ങൾ എഡിറ്റ് ബട്ടൺ ട്വിറ്ററിൽ ചേർക്കാമെന്നാണ് ട്വിറ്റർ ഒൗദ്യോഗിക ഹാൻഡിലിൽ ഇട്ട ട്വീറ്റിൽ പറയുന്നത്. എന്നാൽ, ഇതിനോട് ട്വിറ്ററാട്ടികൾ വ്യത്യസ്തമായാണ് പ്രതികരിച്ചത്. ചിലർ എല്ലാവരോടും മാസ്ക് ധരിക്കാൻ നിർബന്ധിച്ചപ്പോൾ, മറ്റു ചിലർ ട്വിറ്ററിെൻറ ആവശ്യം നിഷേധിച്ച് രംഗത്തെത്തി. അതേസമയം, ഒരു കൂട്ടരാകെട്ട ഒരിക്കലും എഡിറ്റ് ബട്ടൺ നൽകില്ലെന്നാണ് ട്വിറ്റർ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് സ്ഥലംവിടുകയും ചെയ്തു.
Twitter basically said we’re never getting an edit button https://t.co/PBGgFvECW4
— T A M E R A (@callme_mera) July 2, 2020
When everyone wears a mask, they'll just edit this Tweet. https://t.co/tBRC7NSLjg
— Dan McLaughlin (@baseballcrank) July 3, 2020
ഒരിക്കലും ട്വിറ്ററിൽ ട്വീറ്റുകൾ തിരുത്താനുള്ള ഒാപ്ഷൻ നൽകില്ലെന്ന് സി.ഇ.ഒ ജാക് ഡോർസി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇൗ ഫീച്ചർ തെറ്റായ രീതിയിൽ ഉപയോഗിച്ച് ആളുകളെ തെറ്റിധരിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകമാകെ പടർന്നുപിടിച്ച കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന മാസ്ക് ധരിക്കൽ നിർബന്ധിതമാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വൈറസ് അനിയന്ത്രിതമായി പടർന്നുപിടിക്കുേമ്പാഴും ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അനാവശ്യമായി പുറത്തിറങ്ങുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.