അൺഅക്കാദമിയുടെ 2.2 കോടി യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനക്ക്; വില 1.5 ലക്ഷം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ലേണിങ് ആപ്പായ അൺഅക്കാദമി ഇൗ വർഷം ജനുവരിയിൽ വലിയ സ്വകാര്യ വിവരച്ചോർച്ചയുടെ പേരിൽ വിവാദത്തിലായിരുന്നു. അന്ന് കമ്പനി അത് സമ്മതിക്കുകയും 1.1 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫേസ്ബുക്കിെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന അൺഅക്കാദമി ഹാക്ക് ചെയ്ത വിരുതൻ കമ്പനി അവകാശപ്പെടുന്നതിെൻറ ഇരട്ടിയോളമാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. ഡാർക് വെബിൽ 1.5 ലക്ഷം രൂപക്ക് (2000 ഡോളർ) വിൽപ്പനക്ക് വെച്ചിരിക്കുന്നത് 2.2 കോടി ഇ-ലേണിങ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ്. അമേരിക്കൻ സൈബർ സുരക്ഷാ കമ്പനിയായ സൈബിൾ ആണ് ഡാർക് വെബിൽ അൺഅക്കാദമിയുടെ യൂസർ ഡാറ്റാബേസ് വിൽപ്പനക്ക് വെച്ചത് കണ്ടെത്തിയത്.
അൺഅക്കാദമി 20 മില്യൺ എന്ന പേരിൽ വിൽപ്പനക്ക് വെച്ച ചോർത്തിയ വിവരങ്ങൾ ഒരാൾ വാങ്ങിയതായും സൂചിപ്പിക്കുന്നുണ്ട്. ഇ-ലേണിങ് ആപ്പ് ഇതുവരെ ഉപയോഗിച്ച എല്ലാവരുടെയും വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നർഥം. ഉപയോക്താക്കളുടെ പേര്, യൂസർ നെയിം, ഇ-മെയിൽ, പാസ്വേർഡുകൾ എന്നിങ്ങനെ ഡാറ്റാബേസിൽ ലഭ്യമാണ്.
സാധാരണക്കാരുടെ വിവരങ്ങൾക്ക് പുറമേ, കോഗ്നിസൻറ്, ഗൂഗ്ൾ, ഇൻഫോസിസ്, ഫേസ്ബുക്ക്, വിപ്രോ തുടങ്ങിയ ടെക് വമ്പൻമാരുടെ കോർപറേറ്റ് ഇ-മെയിൽ ഐഡികളും ചോർത്തപ്പെട്ടിട്ടുണ്ട്. ഇനി ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ അവരുടെ ഒൗദ്യോഗിക ഐഡികൾ ഉപയോഗിച്ചാണ് അൺഅക്കാദമിയിൽ ലോഗിൻ ചെയ്തിരിക്കുന്നത് എങ്കിൽ അതും വലിയ അപകടത്തിലേക്കാണ് നയിക്കുക.
അൺഅക്കാദമി കോ-ഫൗണ്ടറും സി.ഇ.ഒയുമായ ഗൗരവ് മഞ്ചൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ പൊതുവിവരങ്ങൾ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതെന്നും സാമ്പത്തിക വിവരങ്ങളും ലൊക്കേഷനുമെല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്തായാലും അൺഅക്കാദമി ഉപയോഗിക്കുന്നവർ എത്രയും പെട്ടന്ന് അവരവരുടെ പാസ്വേർഡ് മാറ്റുന്നതാണ് ഉചിതം. ഉപയോക്താക്കൾ അവരുടെ സ്വകാര്യ ഇ-മെയിൽ െഎഡിയും പാസ്വേർഡും ഉപയോഗിച്ചാണ് ആപ്പിൽ പ്രവേശിക്കുന്നത് എങ്കിൽ അതിെൻറ പാസ്വേർഡും മാറ്റുന്നത് സുരക്ഷ വർധിപ്പിക്കും.
We recently found out that some data pertaining to our users’ basic credentials was compromised. We are monitoring the situation closely and would like to assure you that no sensitive information such as financial data or location has been breached.
— Gaurav Munjal (@gauravmunjal) May 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.