വാവെയ് നിരോധിക്കുന്നത് യു.എസ് മൂന്നുമാസത്തേക്കു നീട്ടി
text_fieldsവാഷിങ്ടൺ: ലോക സ്മാർട് ഫോൺ വിപണിയിലെ രണ്ടാംസ്ഥാനക്കാരായ വാവെയ് നിരോധിക്ക ുന്നത് യു.എസ് 90 ദിവസത്തേക്കുകൂടി നീട്ടി. ഇക്കാലയളവിൽ വാവെയ് കമ്പനിയുമായി ചർച് ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ദേശീയ സുരക്ഷ കണക്കിലെടുത്ത് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാവെയ് കമ്പനിക്ക് ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുമെന്നും യു.എസ് വാണിജ്യവകുപ്പ് അറിയിച്ചു. പകരം അമേരിക്കൻ കമ്പനികളുമായി ബിസിനസ് തുടരാൻ വാവെയ് കമ്പനിക്ക് താൽകാലിക വിസ അനുവദിക്കും. വാവെയ്ക്കു പിന്നിൽ ചൈനീസ് സൈന്യത്തിെൻറ ഇടപെടൽ ഉണ്ടെന്നും എതിർ രാജ്യങ്ങളുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താനുള്ള സംവിധാനം കമ്പനിയുടെ ഉൽപന്നങ്ങളിലുണ്ടെന്നുമാണ് യു.എസ് ഇൻറലിജൻസിെൻറ അനുമാനം. തുടർന്ന് സഖ്യരാജ്യങ്ങളോട് വാവെയ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ യു.എസ് ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞാഴ്ച വാവെയ് ഉൽപന്നങ്ങളെ കരിമ്പട്ടികയിൽപെടുത്തിയ ട്രംപ് യു.എസ് കമ്പനികളുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിെൻറ അപ്ഡേറ്റ്സുകൾ ഉപയോഗിക്കുന്നതിനും ചിപ്പുകൾ നൽകുന്നതിനും വാവെയ്ക്കു വിലക്കേർപ്പെടുത്തുമെന്ന് ഗൂഗ്ളും അറിയിച്ചിരുന്നു. വാവെയ് കൂടുതലായി ഉപയോഗിക്കുന്ന ചിപ്പുകളെല്ലാം യു.എസ് നിർമിതമാണ്. ഇൻറൽ, സിലിൻസ്, ബ്രോഡ്കോം, ക്വാൽകോം തുടങ്ങിയവയെല്ലാം യു.എസ് സർക്കാറിെൻറ തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ വാവെയ്ക്ക് ചിപ്പുകൾ നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.