Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇരട്ട ഡിസ്​പ്ലേയുമായി...

ഇരട്ട ഡിസ്​പ്ലേയുമായി വി​വോ നെക്​സ്​ 2

text_fields
bookmark_border
vivo-nex-2
cancel

ചൈനീസ്​ മൊബൈൽ നിർമാതാക്കളായ വിവോ ഇരട്ട ഡിസ്​പ്ലേയുള്ള ഫോൺ പുറത്തിറക്കുന്നു. വിവോ നെക്​സ്​ 2വായിരിക്കും ഇരട്ട ഡിസ്​പ്ലേയുമായി പുറത്തിറങ്ങുക. ഫോൺ അൺബോക്​സ്​ ചെയ്യുന്ന വീഡിയോകൾ ചില ടെക്​ വെബ്​സൈറ്റുകൾ പുറത്ത്​ വിട്ടിട്ടുണ്ട്​. പോപ്​ അപ്​ കാമറയു​മായെത്തിയ വിവോ നെക്​സി​​െൻറ പിൻഗാമിയാണ്​ പുതിയ ഫോൺ.

ചൈനീസ്​ ടെക്​ വെബ്​സൈറ്റ്​ വെബിബോ പുറത്ത്​ വിട്ട വീഡിയോ പ്രകാരം വിവോ നെക്​സ്​ 2വിന്​ മുന്നിലും പിന്നിലും ഡിസ്​പ്ലേയുണ്ട്​​. വിവോ എന്ന ലേബൽ മാത്രമാണ്​ ഫോണിൽ കാണുന്നതെങ്കിലും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്​സ്​ 2വാണ്​ വീഡിയോവിലുള്ളതെന്നാണ്​ വാർത്തകൾ. പിന്നിൽ മൂന്ന്​ കാമറകൾക്ക്​ താഴെയാണ്​ രണ്ടാമതൊരു ഡിസ്​പ്ലേ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഫോണിൽ സെൽഫി കാമറ ഇല്ല. ​പിന്നിൽ കാമറകൾ തന്നെയാണ്​ സെൽഫിക്കായും ഉപയോഗിക്കുക. എന്നാൽ, ഫോണിനെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറങ്ങുന്നതിനെ കുറിച്ചും സൂചനകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vivomobilesmalayalam newsNex 2Technology News
News Summary - Vivo's next premium smartphone may have two displays-Technology
Next Story