Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനിരക്ക്​ ഉയർത്തൽ;...

നിരക്ക്​ ഉയർത്തൽ; കരുതലോടെ ജിയോ

text_fields
bookmark_border
jio-new.jpg
cancel

ന്യൂഡൽഹി: വോഡഫോൺ, ഐഡിയ, എയർടെൽ എന്നിവക്ക്​ ശേഷം മൊബൈൽ സേവനനിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ്​ റിലയൻസ്​ ജിയോ. സേവനം തുടങ്ങിയതിന് ശേഷം​ ​രണ്ടാമതും നിരക്ക്​ വർധനക്കുള്ള നീക്കം നടത്തു​േമ്പാൾ കരുതലോടെയാണ്​ മുകേഷ്​ അംബാനിയുടെ കമ്പനി നീങ്ങുന്നത്​.

നിലവിലുള്ള ഉപയോക്​താക്കളെ നഷ്​ടപ്പെടാതെ നിരക്ക്​ വർധനക്കുള്ള നീക്കമാണ്​ ജിയോ നടത്തുന്നത്​. നിരക്കുകളിൽ 15 ശതമാനം വർധനയാവും ജിയോ വരുത്തുകയെന്നാണ്​ ടെലികോം മേഖലയിലെ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. വോഡഫോൺ, ഐഡിയ, എയർടെൽ എന്നീ കമ്പനികൾ 30 ശതമാനം വർധനയാണ്​ വരുത്തുക.

മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പ്​ സൗജന്യ സേവനവുമായി ജിയോ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്​. ഇതോടെ മറ്റ്​ മൊബൈൽ സേവനദാതാക്കൾ പ്രതിസന്ധിയിലാവുകയായിരുന്നു. ജിയോയുടെ വരവോടെ ഇന്ത്യയിലെ മുൻനിര മൊബൈൽ സേവനദാതാക്കളായ എയർടെൽ, ഐഡിയ, വോഡഫോൺ, എന്നിവ ഭീമമായ നഷ്​ടം നേരിടുകയാണ്​.

ഇതിനിടെ ടെലികോം മേഖലയെ രക്ഷിക്കാൻ അടിസ്ഥാന നിരക്കുകൾ നിശ്​ചയിക്കുന്നത്​ പരിശോധിക്കുമെന്ന്​ ​ടെലികോം മന്ത്രാലയം അറിയിച്ചിരുന്നു. ഇൗ പ്രഖ്യാപനം വന്ന്​ ദിവസങ്ങൾക്കകമാണ്​ മൊബൈൽ സേവന നിരക്കുകൾ ഉയർത്തുമെന്ന്​ ജിയോ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relaince jiomalayalam newsTariff HikeTechnology News
News Summary - Voda Idea, Airtel have room to hike tariffs-​Technology
Next Story