ഇനി ഫോൺ യുദ്ധം
text_fields1500 രൂപ ഡെപ്പോസിറ്റ് നൽകിയാൽ മൂന്നുവർഷത്തേക്ക് ഫോൺ സൗജന്യമായി നൽകാമെന്ന റിലയൻസിെൻറ ഒാഫർ വന്നതോടെ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്ത് അക്ഷരാർഥത്തിൽ പൊട്ടിപ്പുറപ്പെട്ടത് യുദ്ധം. നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചുനിർത്താനും പുതിയവരെ ആകർഷിക്കാനും മൊബൈൽ സേവനദാതാക്കൾ പരസ്പരം അങ്കംവെട്ടുകയാണ്. ആർക്കും സൗജന്യഫോൺ പ്രഖ്യാപിക്കാനുള്ള ധൈര്യമില്ലാത്തതിനാൽ ഡാറ്റയുടെ നിരക്ക് കുറച്ചും സ്പീഡിെൻറ പേരിൽ അവകാശവാദം ഉന്നയിച്ചുമാണ് അങ്കം വീണ്ടും കൊഴുക്കുന്നത്. ഡൗൺലോഡിങ് സ്പീഡിെൻറ കാര്യത്തിൽ തങ്ങളാണ് ഏറ്റവും മുന്നിലെന്നാണ് ഒാരോരുത്തരുടെയും അവകാശ വാദം.
ഹാൻഡ്സെറ്റ്
വില കുത്തനെ ഇടിയുമെന്ന് പ്രതീക്ഷ
ജിയോയുടെ ഞെട്ടിക്കുന്ന ഒാഫറോടെ വിപണിയിൽ ഹാൻഡ്സെറ്റ് വില കുത്തനെ ഇടിയുമെന്ന് പ്രതീക്ഷ. പിടിച്ചുനിൽക്കുന്നതിെൻറ ഭാഗമായി മിക്ക ഹാൻഡ് സെറ്റ് നിർമാതാക്കളും സർവിസ് പ്രൊവൈഡറുമായി കൈകോർക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞയാഴ്ചയിലെ പ്രഖ്യാപനമനുസരിച്ച് ജിയോ സൗജന്യനിരക്കിൽ ഫോൺ വിതരണംചെയ്യുന്നതിനായി ഫീച്ചർഫോൺ വിഭാഗത്തിലുള്ള അഞ്ചു കോടി ഹാൻഡ്സെറ്റ് ഇറക്കുമതി ചെയ്യുമെന്ന് സൂചന നൽകിക്കഴിഞ്ഞു. പിന്നീടുള്ള ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽതന്നെ നിർമിക്കാനും പദ്ധതിയുണ്ട്. എയർടെല്ലും ഇതിനകം വിവിധ നിർമാതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു. വില കുറക്കുന്നതിനൊപ്പം, ധാരണയിലെത്തുന്ന നിർമാതാക്കളുടെ േഫാർ ജി ഹാൻഡ് സെറ്റുകൾ വാങ്ങുന്നവർക്ക് നിശ്ചിതകാലത്തേക്ക് സൗജന്യ ഡാറ്റ നൽകുന്നതാണ് പദ്ധതി. ഇതേപാതയിൽ െഎഡിയയും ഫോൺ നിർമാതാക്കളുമായും ചർച്ച പുരോഗമിക്കുകയാണ്. വരും മാസങ്ങളിൽ കാര്യമായ ചലനങ്ങൾ ഫോൺവിപണിയിലുണ്ടാകുമെന്നാണ് സൂചന.
വേഗയുദ്ധം ജിയോയും എയർടെല്ലും തമ്മിൽ
ആരാണ് രാജ്യത്ത് ഏറ്റവും വേഗമേറിയ നെറ്റ്വർക്ക് എന്ന കാര്യത്തിൽ തർക്കം നടക്കുന്നത് ജിയോയും എയർടെല്ലും തമ്മിലാണ്. രണ്ടുകൂട്ടരും തങ്ങളുടെ വാദം തെളിയിക്കാൻ ആധികാരിക കേന്ദ്രങ്ങളെ ഉദ്ധരിക്കുന്നുമുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക് ഉദ്ധരിച്ചാണ് ജിയോയുടെ വാദം. ഏഴു മാസമായി രാജ്യത്തെ വേഗമേറിയ 4ജി സേവനദാതാവ് തങ്ങളാണെന്നാണ് ജിയോ അവകാശപ്പെടുന്നത്. ട്രായ് മൈസ്പീഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വഴി റിയല്‍ ടൈം അടിസ്ഥാനത്തിലാണ് ഇൗ വിലയിരുത്തൽ.
എന്നാൽ ഇതു തെറ്റാണെന്നും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക് തങ്ങളുടേതാണെന്നുമാണ് എയര്ടെലിെൻറ അവകാശവാദം. യു.കെ ആസ്ഥാനമായ ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ് ഏജന്‍സി ഓപണ്സിഗ്നലിനെ ഉദ്ധരിച്ചാണ് അവരുടെ വാദം. 4ജി വേഗം അളക്കാന്‍ ട്രായ് ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ വൈരുധ്യമുണ്ടെന്നും ട്രായിയില്‍ നിന്ന് വിഭിന്നമായി ഉപഭോക്താക്കളുടെ ദൈനംദിന അനുഭവമാണ് ഓപണ്സിഗ്നല് അളക്കുന്നത് എന്നും അവർ പറയുന്നു.
നിരക്ക് കുറച്ച് ബി.എസ്.എൻ.എൽ
വേഗയുദ്ധത്തിൽ പങ്കുചേരാൻ നിലവിൽ സാഹചര്യമില്ലാത്ത ദേശീയ മൊബൈൽ സർവിസ് കമ്പനിയായ ബി.എസ്.എൻ.എല്ലും മറ്റ് സർവിസ് പ്രൊവൈഡർമാരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നിരക്ക് കുറക്കൽ യജ്ഞത്തിലാണ്.
ബി.എസ്.എൻ.എൽ ദിനംപ്രതിയെന്നോണം പുതിയ ഒാഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. 395 രൂപക്ക് 71 ദിവസത്തേക്ക് ദിനംപ്രതി രണ്ട് ജി.ബി ഡാറ്റയും ബി.എസ്.എൻ.എൽ നെറ്റ്വർക്കിലേക്ക് മൂവായിരം മിനിറ്റും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1800 മിനിറ്റും സൗജന്യ സംസാര സമയവും എസ്.എം.എസ് പാക്കേജും പ്രഖ്യപിച്ചതിന് തൊട്ടുപിന്നാലെ 339 രൂപക്ക് 26 ദിവസത്തേക്ക് ദിവസവും മൂന്ന് ജി.ബി ഡാറ്റയും സംസാര സമയവുമായി മറ്റൊരു ഒാഫറും പ്രഖ്യാപിച്ചു. 395 രൂപക്ക് 56 ദിവസത്തേക്ക് രണ്ട് ജി.ബി ഡാറ്റ ലഭിക്കുന്ന വേറെയും ഒാഫറുണ്ട്. ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുംവിധമാണ് ദിവസവും പുതിയ പുതിയ ഒാഫറുകളുടെ വരവ്.
ഇതോടെ വോഡഫോണും പുതിയ ഒാഫറുമായി രംഗത്തെത്തി. 244 രൂപ പ്ലാനിൽ 70 ദിവസത്തേക്ക് 70 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്ന സർപ്രൈസ് ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. ഇതിനിടെ, പിടിച്ചുനിൽക്കുന്നതിന് ലയനമാർഗവും കമ്പനികൾ തേടുന്നുണ്ട്. വോഡഫോൺ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിെൻറയും ലയനത്തിന് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിക്കഴിഞ്ഞു. ഇനി മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതിയാണ് വേണ്ടത്. അതുകൂടി ലഭിച്ചാൽ ആറുമാസത്തിനകം ലയനനടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ട്രായിയുടെ കണക്കനുസരിച്ച് വോഡഫോണിന് 20.47 കോടിയും ഐഡിയക്ക് 19.05 കോടിയും വരിക്കാരാണ് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.