ജലസംഭരണിയില്ലെങ്കിലും 120 കുടുംബങ്ങൾക്ക് കുടിവെള്ളം സുലഭം; കണ്ടുപഠിക്കണം ഈ മാതൃക പദ്ധതി
text_fieldsവേങ്ങര (മലപ്പുറം): ജലസംഭരണിയോ അനുബന്ധ ചെലവുകളോ കൂടാതെ 120ലധികം കുടുംബങ്ങൾക്ക് കുടിവെള്ളം സുലഭം. വയലിൽ നിർമിച്ച കിണറുകളിൽ സോളാർ പാനൽ ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളമെത്തിക്കുന്നത്. വീടുകളിൽ സ്ഥാപിച്ച ടാങ ്കുകളിൽ വെള്ളം നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫാകും. കിണറിൽനിന്ന് നേരിട്ടാണ് വീടുകളിലേക്ക് പമ്പിങ്. ഇതിന് സഹാ യിക്കുന്നതാവട്ടെ 18 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച നാല് ഇഞ്ച് പി.വി.സി പൈപ്പ് ലൈൻ.
ഹൈഡ്രോ പ്രഷർ സെൻസർ ഉപയോഗിച്ചാണ് മോട്ടോറിെൻറ പ്രവർത്തനം നിയന്ത്രിക്കുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പൂച്ചോലമാട് ഗ്രാമത്തിലാണ് കുടിവെള്ള പദ്ധതിയുള്ളത്. സർക്കാറിെൻറ ധനസഹായമില്ലാതെ നാട്ടിലെ ഇലക്ട്രീഷ്യനായ നീലിമാവുങ്ങൽ മുഹമ്മദ് അലിയാണ് ആശയത്തിന് പിന്നിൽ. 10 വർഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയ ഇദ്ദേഹം വർഷങ്ങൾക്കുമുമ്പ് സർക്കാർ തുടങ്ങിയ കുടിവെള്ളവിതരണ പദ്ധതികൾ ലക്ഷ്യം കാണാതെ വഴി മുട്ടിയപ്പോഴാണ് ഇൗ പദ്ധതിക്ക് തുടക്കമിട്ടത്.
ഇത്തരത്തിലുള്ള നാല് പദ്ധതികളാണ് മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ പണി പൂർത്തിയായത്. നാല് പദ്ധതിയിലും കൂടി 120ലധികം കുടുംബങ്ങൾക്ക് ശരാശരി 1000 ലിറ്റർ വെള്ളം വീതം ദിവസവും വീടുകളിലെത്തുന്നു. ഒരു കുടുംബത്തിന് 40,000 രൂപയോളമാണ് സോളാർ പാനൽ ഉപയോഗിച്ച് സംവിധാനമൊരുക്കാൻ ചെലവുവന്നത്. സാധാരണ ഗതിയിൽ ഒരുകിണർ കുഴിക്കാൻ വരുന്ന ചെലവിെൻറ പാതി മാത്രമാണിത്.
മെജസ്റ്റിക് ജ്വല്ലറി ചെയർമാൻ പൂവിൽ കോമുക്കുട്ടി ഹാജി സാമ്പത്തിക സഹായം നൽകിയാണ് നിർധനരായ മുപ്പതോളം കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്നത്. പൂച്ചോലമാട് പദ്ധതിക്ക് കിണർ സ്ഥാപിക്കുന്നതിന് ചുക്കൻ ഹംസ ഹാജി ചേറൂർ പാടത്ത് സൗജന്യമായി സ്ഥലം വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.