യുട്യൂബിന് പിന്നാലെ ഡാർക്ക് മോഡുമായി വാട്സ് ആപും
text_fieldsഫേസ്ബുക്കിന് പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപും ഡാർക്ക് മോഡുമായി രംഗത്തെത്തുന്നു. ഇപ്പോൾ വെളുത്ത നിറത്തിലുള്ള യൂസർ ഇൻറർഫേസിൽ മാത്രമാണ് വാട്സ് ആപ് ലഭ്യമാവുക. വാബ്ബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതുവരെയായി യുസർ ഇൻറർഫേസിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും വാട്സ് ആപ് മുതിർന്നിട്ടില്ല. ചാറ്റ് വിൻഡോയിലെ വാൾപേപ്പർ മാറ്റാൻ മാത്രമാണ് വാട്സ് ആപ് അവസരം നൽകിയിരുന്നത്. വിവിധ ആപുകൾ ഡാർക്ക് മോഡിലുള്ള യൂസർ ഇൻർഫേസ് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റർ, യുട്യൂബ് തുടങ്ങിയവരെല്ലാം തന്നെ ഡാർക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് മെസഞ്ചറിൽ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
കറുത്ത നിറമുള്ള ബാക്ക്ഗ്രൗണ്ടിൽ അക്ഷരങ്ങൾ കൂടുതൽ വലിപ്പത്തിൽ എഴുതി കാണിക്കുന്നതാണ് ഡാർക്ക് മോഡ്. വെളിച്ച കുറവുള്ള സ്ഥലങ്ങളിൽ ആപ് ഉപയോഗിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാണ് ഡാർക്ക് മോഡ്. അതേ സമയം, ഡാർക്ക് മോഡ് വരുന്നതിനെ കുറിച്ച് വാട്സ് ആപ് ഒൗദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.