Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിൽ മെസഞ്ചർ...

വാട്​സ്​ ആപിൽ മെസഞ്ചർ റൂമുകൾ വരുന്നു

text_fields
bookmark_border
WHATS-APP-MESSENGER-ROOM
cancel

ഫേസ്​ബുക്കിലെ മെസഞ്ചർ റൂമുകൾ വാട്​സ്​ ആപിലേക്കും എത്തുന്നു. ആൻഡ്രോയിഡ്​ വകഭേദത്തിൽ മാത്രമാവും മെസഞ്ചർ റൂമുകൾ ലഭ്യമാവുക. 50 ​പേർക്ക്​ വരെ ഗ്രൂപ്പ്​ വീഡിയോ കോളിങ്​ നടത്താൻ സഹായിക്കുന്ന സംവിധാനമാണ്​ വാട്​സ്​ ആപ്​ അവതരിപ്പിക്കുന്നത്​. വാബീറ്റ ഇൻഫോയാണ്​​ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

വീഡിയോ ചാറ്റി​െനാപ്പം ചാറ്റ്​ റൂമിലുള്ളവരുമായി ഡോക്യുമ​െൻറുകൾ, ലൊക്കേഷൻ, കോൺടാക്​ട്​ എന്നിവയെല്ലാം ഷെയർ ചെയ്യാം. ചാറ്റ്​ റൂമുകൾക്കും എൻഡ്​ ടു എൻഡ്​ എൻസ്​ക്രിപ്​ഷ​​െൻറ സുരക്ഷയുണ്ടാവും. 

ഐഫോൺ ഉപയോക്​താകൾക്കും വൈകാതെ തന്നെ ചാറ്റ്​റൂം സംവിധാനം ലഭ്യമാകുമെന്നാണ്​ സൂചന. ഇതി​​െൻറ അവസാന ഘട്ടപ്രവർത്തനങ്ങളിലാണ്​ വാട്​സ്​ ആപ്​. ചാറ്റ്​ റൂം എത്തുന്നതോടെ സൂം ഉൾപ്പടെ വീഡിയോ കോളിങ്​ ആപുകൾ ഉയർത്തുന്ന വെല്ലുവിളി വാട്​സ്​ ആപിന്​ മറികടക്കാൻ കഴിയുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats upmalayalam newsTechnology specialmessenger roomTechnology News
News Summary - Whats app messenger room-Technology
Next Story