വാട്സ് ആപിന് പ്രതിദിനം 100 കോടി ഉപയോക്താകൾ
text_fieldsകാലിഫോർണിയ: പ്രമുഖ മെസേജിങ് ആപായ വാട്സ് ആപിന് പ്രതിദിനം 100 കോടി സജീവ ഉപയോക്താകൾ. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി. ഒൗദ്യോഗിക ബ്ലോഗിലൂടെയാണ് ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വാട്സ് ആപ് പുറത്ത് വിട്ടത്.
കൂടുതൽ ഉപയോഗപ്രദവും ആസ്വാദ്യകരവുമായ ഫീച്ചറുകൾ ജനങ്ങളിലെത്തിക്കാൻ വാട്സ് ആപിന് പ്രതിബദ്ധതയുണ്ട്. അതോടൊപ്പം കമ്പനിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന വിശ്വാസ്യതയും സുരക്ഷിതത്വവും ലാളിത്യവും നിലനിർത്തുമെന്നും കമ്പനി ബ്ലോഗിൽ ഉറപ്പുനൽകുന്നു.
അതേ സമയം പ്രതിമാസം 200 കോടി ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. വാട്സ് ആപ്പിലെ സ്റ്റാറ്റസ് സൗകരവും ഇൻസ്റ്റാഗ്രാമിലെ സ്റ്റോറീസ് സൗകര്യവും ദിവസേന ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയിലെത്തിയെന്നും സക്കർബർഗ് അറിയിച്ചു. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഉപയോക്താക്കളുടെ പിന്തുണയുണ്ടാവണമെന്നും സക്കർബർഗ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.