Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിൽ...

വാട്​സ്​ ആപിൽ സ്​റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും

text_fields
bookmark_border
വാട്​സ്​ ആപിൽ സ്​റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും
cancel

സോഷ്യൽ മീഡിയ ആപ്​ളിക്കേഷനായ വാട്​സ്​ ആപിൽ സ്​റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും നൽകാം. സ്​നാപ്​ചാറ്റിന്​ സമാനമായ ലൈവ്​ സ്​റ്റാറ്റസ്​ ഫീച്ചറാണ്​ വാട്​സ്​ ആപ്​ അവതരിപ്പിച്ചിരിക്കുന്നത്​. ഇൗ സംവിധാനം വാട്​സ്​ ആപ്​  ലഭ്യമാക്കുമെന്ന്​​ നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഒൗദ്യോഗികമായി അവതരിപ്പിരിക്കുന്നത്​ ഇപ്പോഴാണ്​​​.

ലൈവായി റെക്കോർഡ്​ ചെയ്യുന്ന വീഡിയോയും  എടുക്കുന്ന ചിത്രങ്ങളും ഫോണി​ലെ ചിത്രങ്ങളും വിഡിയോയും ഇത്തരത്തിൽ സ്​റ്റാറ്റസായി നൽകാനാകും.  എന്നാൽ താൽകാലികമായി മാത്രമേ സ്​റ്റാറ്റസ്​ നൽകാൻ കഴിയു. 24 മണിക്കൂർ കഴിഞ്ഞാൽ വാട്​സ്​ ആപിലെ മൾട്ടിമീഡിയ സ്​റ്റാറ്റസ്​ അപ്രത്യക്ഷമാവും.

വാട്​സ്​ ആപി​െൻറ എട്ടാം പിറന്നാളാണ്​ ഇന്ന്​. ഇതി​െൻറ ഭാഗമായാണ്​ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്​. ആൻഡ്രോയിഡ്​, ​െഎ.ഒ.എസ്​, വിൻഡോസ്​ ഫോണുകളിൽ സംവിധാനം ലഭ്യമാകും. എന്നാൽ നോക്കിയ ബ്ലാക്ക്​ബെറി ഹാൻഡ്​സെറ്റുകളിൽ പുതിയ സംവിധാനം ലഭ്യമാകില്ല​.  വാട്​സ്​ ആപിൽ ഇനി മുതൽ ചാറ്റ്​, കോൾ  ടാബുകൾക്കിടയിൽ സ്​റ്റാറ്റസ്​ എന്ന പുതിയ ടാബ്​ കൂടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp Status
News Summary - whats up status
Next Story