ചാറ്റ് ഹിസ്റ്ററി തിരയൽ ഇനി എളുപ്പം; പുതിയ കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
text_fieldsലോക്ഡൗൺ കാലത്ത് ടെലഗ്രാമും സിഗ്നലും പോലുള്ള മെസ്സേജ് ആപ്പുകൾ നൽകിയ വെല്ലുവിളി പരിഹരിക്കാൻ വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. തീയതി അടിസ്ഥാനമാക്കിയുള്ള സെർച്ചിങ്ങും ഇന്ത്യയിൽ വലിയ പ്രചാരം നേടിയ ഷെയർചാറ്റുമായുള്ള സംയോജനവുമടക്കം നിരവധി പുതിയ ഫീച്ചറുകളാണ് അണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്നത്.
സെർച് ബൈ ഡേറ്റ്
പേര് പോലെ തന്നെ തീയതി അടിസ്ഥാനമാക്കി ചാറ്റ് ഹിസ്റ്ററി തിരയലാണ് ഇൗ പുതിയ സംവിധാനം. കാര്യം ഇതൊക്കെ ടെലഗ്രാം മുമ്പ് പരീക്ഷിച്ച് വിജയിച്ചതാണെങ്കിലും വാട്സ്ആപ്പ് യൂസർമാർക്കിടയിൽ ഇൗ സംവിധാനമില്ലായ്മ ഒരു മുറുമുറുപ്പുണ്ടാക്കിയിരുന്നു. ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും ആയിരക്കണക്കിന് മെസ്സേജുകളും ചിത്രങ്ങളും വിഡിയോകളുമൊക്കെ ഉള്ളവർക്ക് ഒരു പ്രത്യേക ദിവസത്തെ ചാറ്റ് ഹിസ്റ്ററി തേടിപ്പോകുന്നത് ബാലികേറാ മലയായിരുന്നു ഇതുവരെ. അതിന് പരിഹാരമാവുകയാണ് സെർച് ബൈ ഡേറ്റിലൂടെ.
ചാറ്റിനകത്തുള്ള സേർച് ബാറിൽ ക്ലിക് ചെയ്താൽ ഇനി ഒരു കലണ്ടറിെൻറ െഎക്കൺ ദൃശ്യമാകും. അതിൽ ആവശ്യമുള്ള മാസവും ദിവസങ്ങളും തെരഞ്ഞെടുത്താൽ മതി. ആ ദിവസത്തെ ചാറ്റുകൾ കാണാം. ഇൗ സംവിധാനം അപ്ഡേറ്റിലൂടെ ആൻഡ്രോയ്ഡ് െഎ.ഒ.എസ് ഉപയോക്താക്കൾക്ക് ലഭ്യമായേക്കും.
ഷെയർചാറ്റ് സംയോജനം
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിൽ നിന്നുള്ള വിഡിയോകൾ വാട്സ്ആപ്പിന് അകത്ത് നിന്നുതന്നെ പിക്ചർ ഇൻ പിക്ചർ മോഡിൽ ( PiP) പ്ലേ ചെയ്യാനുള്ള സംവിധാനം നേരത്തെയുണ്ടെങ്കിലും ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഷെയർ ചാറ്റിന് അത് നൽകിയിരുന്നില്ല. പുതിയ അപ്ഡേറ്റിലൂടെ അതും സാധ്യമാക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
മറ്റൊരു കിടിലൻ ഫീച്ചർ സ്റ്റോറേജ് യൂസേജ് എന്ന സെക്ഷനിലാണ്. ഇനി ഇൗ സെക്ഷൻ രണ്ട് വിഭാഗങ്ങളായി വേർതിരിക്കും. ലാർജ് ഫയൽസ്, ഫോർവാഡഡ് ഫയൽസ് എന്നിങ്ങനെയായിരിക്കും അത്. യൂസർമാർക്ക് ആവശ്യമില്ലാത്ത ഫോർവാഡഡ് സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇനി ഒരുമിച്ച് ഡിലീറ്റ് ചെയ്യാനാകും എന്നതാണ് ഇതിെൻറ പ്രത്യേകത. വരും മാസങ്ങളിൽ പുതിയ ഫീച്ചറുകൾ എല്ലാ യൂസർമാർക്കും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.