ഫോർവേഡ് മെസേജുകൾക്ക് വാട്സ് ആപ് പരിധി നിർണയിക്കുന്നു
text_fieldsവ്യാജ വാർത്തകൾ തടയുന്നതിനായി കൂടുതൽ കർശന നടപടികളുമായി വാട്സ് ആപ്. ഒരു മെസേജ് തന്നെ ഫോർവേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്സ് ആപിെൻറ പദ്ധതി. വാട്സ് ആപിൽ ഇനി വരുന്ന മെസേജുകൾ ഒരു ഉപയോക്താവിന് അഞ്ച് പേർക്ക് മാത്രമേ ഫോർവേഡ് െചയ്യാനാകു. ഇൗ സംവിധാനം ആപിനൊപ്പം കൂട്ടിചേർക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.
വ്യാജവാർത്തകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാർ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടികൾ കർശനമാക്കാൻ വാട്സ് ആപ് നിർബന്ധിതമായത്. വാട്സ് ആപിലുടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ രാജ്യത്തെ ആൾക്കൂട്ട കൊലകൾക്ക് കാരണമായതിനെ തുടർന്നാണ് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശിച്ചത്. ആൾക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോാടതിയും രംഗത്ത് വന്നിരുന്നു.
നേരത്തെ വ്യാജ വാർത്തകളെ തടയുന്നതിനായി വാട്സ് ആപ് ഫോർവേഡ് മെസേജുകൾക്ക് മുകളിൽ പ്രത്യേക ലേബൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാർത്തകൾ തടയുന്നതിനായി വാട്സ് ആപിെൻറ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.