വാട്സ് ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ വീണ്ടും അവതരിപ്പിക്കുന്നു
text_fieldsകാലിഫോർണിയ: വാട്സ് ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ വീണ്ടും അവതരിപ്പിക്കുന്നു. ആൻഡ്രോയിഡിൽ നിലവിലുള്ള വാട്സ് ആപ് മെസഞ്ചർ അപ്ഡേറ്റ് ചെയ്ത് പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. എന്നാൽ െഎ.ഒ.എസിൽ വാട്സ് ആപ്ഇൗ സംവിധാനം അവതരിപ്പിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല. നേരത്തെ സ്നാപ്ചാറ്റിന് സമാനമായി സ്റ്റാറ്റസായി വിഡിയോയും ചിത്രങ്ങളും നൽകുന്ന സംവിധാനം കമ്പനി അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ വാട്സ് ആപിൽ നിന്ന് അപ്രത്യക്ഷമായത്.
നേരത്തെ നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സ് ആപിെൻറ പുതിയ വേർഷന് തണുത്ത പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്ന് ലഭിച്ചത്. പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ ഒഴിവാക്കയത് പലരെയും നിരാശയിലാക്കിയിരുന്നു. പുതിയ ഫീച്ചറുകൾ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ്ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങളുമായി വാട്സ് ആപ് വീണ്ടും രംഗത്തെത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.