വാട്ട്സപ്പ് സ്വകാര്യതാ നയം: സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക്,വാട്ട്സപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ, ട്രായ് എന്നിവരോട് വീശദീകരണം ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്ട്സപ്പ് എന്നിവ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതായി പരാതിക്കാരൻ കർമണായ സിങ് പറഞ്ഞു. കേസിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തകിയോടും ഇടപെടാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇരു ആപ്പുകളുടെയും സേവനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താവിനെ നിർബന്ധിക്കുന്നില്ലെന്ന കമ്പനികളുടെ വാദത്തോടെ ഡൽഹി ഹൈകോടതി തള്ളിയ കേസാണ് സുപ്രിംകോടതി സ്വീകരിച്ചത്.
മൊബൈലിൽ നിന്നും വാട്ട്സപ്പ് ആപ്പ് ഡിലീറ്റ് ചെയ്യുന്നതോടൊപ്പം അതിലെ വിവരങ്ങളും ഇല്ലാതാക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാട്ട്സപ്പ് അക്കൗണ്ട് ഇല്ലാതാക്കിയവരുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കിടരുതെന്നും കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.