ഇന്ത്യക്കാർക്കായി വാട്സ് ആപിെൻറ പുതിയ ഫീച്ചർ വരുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്താകൾക്കായി വാട്സ് ആപ് കിടിലൻ ഫീച്ചർ അവതരിപ്പിക്കുന്നു. വാടസ് ആപിെൻറ പേയ്മെൻറ് സിസ്റ്റം അടുത്തയാഴ്ചയോടെ ഇന്ത്യയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, െഎ.സി.െഎ.സി.െഎ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുമായി ചേർന്നാണ് വാട്സ് ആപ് പേയ്മെൻറ് നടപ്പിലാക്കുന്നത്. എസ്.ബി.െഎയും വാട്സ് ആപ് പേയ്മെൻറിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേയ്മെൻറ് ഫീച്ചറിെൻറ പരീക്ഷണം ഫെബ്രുവരിയിൽ തന്നെ വാട്സ് ആപ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേയ്മെൻറ് സംവിധാനം ഒൗദ്യോഗികമായി പുറത്തിറക്കുന്നത്.
ചൈനയിൽ വീ ചാറ്റ് പേയ്മെൻറ് ഫീച്ചറുമായി രംഗത്തെത്തിയതിന് സമാനമാണ് വാട്സ് ആപിേൻറയും പുതിയ സംവിധാനമെന്നാണ് വിദഗ്ധരുടെ പക്ഷം. പേടിഎം ഉൾപ്പടെയുള്ള മറ്റ് പേയ്മെൻറ് ആപുകളുമായി താരത്മ്യം ചെയ്യുേമ്പാൾ നിലവിൽ തന്നെ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും വാട്സ് ആപിെൻറ ഭാഗമാണ്. പേയ്മെൻറ് ഫീച്ചർ അവതരിപ്പിക്കുേമ്പാൾ ഇത് കമ്പനിക്ക് ഗുണം ചെയ്യും. ഇയൊരു പശ്ചാത്തലത്തിലാണ് വാട്സ് ആപ് വളഞ്ഞ വഴിയിലുടെ ഇന്ത്യൻ വിപണിയിൽ എത്തുകയാണെന്ന വിമർശനം പേടിഎം ഉൾപ്പടെയുള്ളവർ ഉന്നയിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.