വാട്സ്ആപ്പ്-ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം; പരസ്പരം മെസ്സേജ് ചെയ്യാനുള്ള സാധ്യതകൾ തേടി സക്കർബർഗും കൂട്ടരും
text_fieldsവാട്സ്ആപ്പ്-ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം, ഇവർ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആദ്യമുണ്ടായിരുന്നത് ഫേസ്ബുക്കാണ്. വാട്സ്ആപ്പിനേയും ഇൻസ്റ്റഗ്രാമിനേയും ഫേസ്ബുക്ക് പിന്നീട് വാങ്ങുകയായിരുന്നു. സമൂഹമാധ്യമ രംഗത്തെ വമ്പൻ കമ്പനികളാണ് മൂവരും. 260 കോടി വരിക്കാരാണ് മൂന്ന് പ്ലാറ്റ്ഫോമുകളിലായുള്ളത്. മൂന്ന് ആപ്പുകളും വ്യത്യസ്ഥ ഉപയോഗങ്ങൾക്കാണ് പ്രശസ്തർ.
ഫേസ്ബുക്ക് വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയൊ എന്നിവയൊക്കെ ഇതിൽ പങ്കുവയ്ക്കാം. വാട്സ്ആപ്പ് ആകട്ടെ മെസ്സേജിങ്ങിനാണ് പ്രശസ്തം. ഇൻസ്റ്റഗ്രാം ഫോട്ടോ ഷെയറിങ്ങിനായി നിർമിക്കപ്പെട്ടവയാണ്. ഇവയെല്ലാം ഒരുമിപ്പിച്ച് കൂടുതൽ കാര്യക്ഷമമായ ഒരു അടിത്തറ രൂപപ്പെടുത്തിയെടുക്കാൻ 2019മുതൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗും കൂട്ടരും ആലോചിക്കുന്നുണ്ട്.
അതിെൻറ ആദ്യപടിയാണ് പരസ്പരമുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുക എന്നത്. ഫേസ്ബുക്കിൽ മെസ്സഞ്ചർ ആപ് ഉപയോഗിച്ചാണ് അംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത്. മെസ്സഞ്ചറിനെ ഉപയോഗിച്ച് മൂന്ന് പ്ലാറ്റ്ഫോമിലും ഉള്ളവർക്ക് പരസ്പരം ആശയം കൈമാറാനാകുമൊ എന്ന പരീക്ഷണമാണ് നിലവിൽ നടക്കുന്നത്. ഈ പരീക്ഷണം സാധ്യമാകണമെങ്കിൽ ചില കടമ്പകൾ ഫേസ്ബുക്ക് കടക്കേണ്ടതുണ്ട്.
വാട്സ്ആപ്പിൽ എൻഡ് ടു എൻഡ് ഇൻസ്ക്രിപ്ഷൻ നിലനിൽക്കുന്നുണ്ട്. ഇത് മെസ്സഞ്ചറിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വ്യാപിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. തൽക്കാലം സാധ്യതകൾ മാത്രമെ നമ്മുക്ക് പറയാനാകൂ. എന്തായാലും ഇതുസംബന്ധിച്ച കാര്യമായ ആലോചനകൾ സക്കർബർഗും കുട്ടരും നടത്തുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.