Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightശല്ല്യക്കാരെ...

ശല്ല്യക്കാരെ എന്നെന്നേക്കുമായി നിശബ്​ദരാക്കാം; പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​

text_fields
bookmark_border
ശല്ല്യക്കാരെ എന്നെന്നേക്കുമായി നിശബ്​ദരാക്കാം; പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​
cancel

ലോക്​ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ്​ വാട്​സ്​ആപ്പ്​ പരീക്ഷിച്ചത്​. ഗ്രൂപ്പ്​ വിഡിയോ കോളിൽ എട്ട്​ പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ്​ സ്റ്റിക്കറും ക്യൂആർ കോഡ്​ കോൺടാക്​ട്​ ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം. എന്നാൽ പുതുതായി വാട്​സ്​ആപ്പ്​ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്​.

യൂസേഴ്​സിന്​ ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരുന്നു വാട്​സ്​ആപ്പിൽ സന്ദേശങ്ങൾ കുമിഞ്ഞ്​ കൂടുന്നത്​. അത്യാവശ്യക്കാരിൽ നിന്നുമുള്ള മെസ്സേജുകൾക്കായി കാത്തിരിക്കുന്നവരെ ചിലപ്പോൾ നോട്ടിഫിക്കേഷൻ ഞെട്ടിയുണർത്തുക അനാവശ്യമായ ഗുഡ്​ മോർണിങ്​ സന്ദേശത്തോടെയായിരിക്കും. ഇതിന്​ അറുതി വരുത്താൻ വാട്​സ്​ആപ്പ്​ അവതരിപ്പിച്ച ഫീച്ചറായിരുന്നു ‘മ്യൂട്ട്​ നോട്ടിഫിക്കേഷൻ’.

അനാവശ്യമായി വരുന്ന സന്ദേശങ്ങൾ നിശബ്​ദമാക്കാൻ കഴിയുന്ന മ്യൂട്ട്​ സംവിധാനം നേരത്തെ തന്നെ അപ്​ഡേറ്റിലൂടെ നൽകിയിട്ടുണ്ട്​​. എട്ട്​ മണിക്കൂർ നേരത്തേക്കും ഒരാഴ്​ച്ചത്തേക്കും ഒരു വർഷത്തേക്കുമാണ്​ ഗ്രൂപ്പുകളും സ്വകാര്യ ചാറ്റുകളും മ്യൂട്ട്​ ചെയ്യാനുള്ള സൗകര്യമുള്ളത്​. എന്നാൽ പുതിയ അപ്​ഡേറ്റിലൂടെ എ​​ന്നെന്നേക്കുമായി ചാറ്റുകളുടെ നോട്ടിഫിക്കേഷൻ നിശബ്​ദമാക്കാൻ കഴിയും. ഒരു വർഷം എന്നതിന്​ പകരമായി ‘Always’ എന്ന്​ നൽകിയാണ്​​ വാട്​സ്​ആപ്പ്​ മ്യൂട്ട്​ സെക്ഷനെ പരിഷ്​കരിച്ചിരിക്കുന്നത്​​. ആപ്പിന്​ വൈകാതെ നൽകുന്ന അപ്​ഡേറ്റിൽ ഒാൾവൈസ്​ മ്യൂട്ട്​ ഫീച്ചറും നൽകിയേക്കുമെന്നാണ്​ സൂചന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - WhatsApp is Looking to Allow Users to Permanently Mute Chats
Next Story